-->
കൊച്ചി: കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയംഗവും മുന്‍ ആഭ്യന്തരമന്ത്രിയുമായ രമേശ് ചെന്നിത്തല രചിച്ച ണ്ഡത്ന ത്ഥഗ്നഗ്മത്സനുത്ന ന്ധത്സഗ്നഗ്മദ്ദ ദ്ദന്റ്രദ്ധ ത്മദ്ധന്റദ്ദനുന്ഥ ഗാന്ധിഗ്രാമങ്ങളിലൂടെ എന്ന പുസ്‌തകത്തിന്റെ പ്രകാശനം നടന്‍ മമ്മൂട്ടിയും, സംവിധായകനായ ആടൂര്‍ ഗോപാലകൃഷ്‌ണനും ചേര്‍ന്ന് നിര്‍വ്വഹിച്ചു. കേരളത്തിലെ പതിനാല് ജില്ലകളിലെയും പട്ടികജാതി -പട്ടികവര്‍ഗകോളനികളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് രമേശ് ചെന്നിത്തല കെപിസിസി അധ്യക്ഷനായിരുന്ന കാലത്ത് 2012 ല്‍ ആവിഷ്‌കരിച്ചതാണ് ഗാന്ധിഗ്രാം പദ്ധതി. സംസ്‌ഥാന പട്ടികജാതി പട്ടികവര്‍ഗക്ഷേമ വകുപ്പില്‍ നിന്നും ഒരുകോടി രൂപ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഗാന്ധിഗ്രാം പദ്ധതിയില്‍പ്പെടുന്ന ഗ്രാമങ്ങള്‍ക്ക് അനുവദിക്കുകയുണ്ടായി. അതോടൊപ്പം ഗാന്ധിഗ്രാം ഫണ്ടില്‍ നിന്നും വിവിധ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി പണം അനുവദിക്കുകയും ചെയ്‌തു.ഗാന്ധിഗ്രാം പദ്ധതിയിലൂടെ നമ്മുടെ പട്ടികജാതി പട്ടികവര്‍ണ്മ ഗ്രാമങ്ങളുടെ മുഖഛായമാറിതയെങ്ങിനെയെന്ന്‌് ഈ പുസ്‌തകത്തില്‍ വ്യക്‌തമായി വിശദീരിക്കുന്നുണ്ട്. അവിടെ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍,സാമൂഹ്യ സുരക്ഷിതത്വ പദ്ധതികള്‍ ഇവയുടെയെല്ലാം സമഗ്രമായ ചിത്രം ഈ പുസ്‌തകത്തിലൂടെ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്.