-->
മട്ടാഞ്ചേരി: മഹാത്മ സ്‌നേഹ കൂട്ടായ്‌മയുടെ നേതൃത്വത്തില്‍ ആയിരം കുടുംബങ്ങള്‍ക്ക് റംസാന്‍ കിറ്റ് വിതരണം ചെയ്‌തു. ഹൈബി ഈഡന്‍ എംപി ഉദ്‌ഘാടനം ചെയ്‌തു.ചെയര്‍മാന്‍ ഷമീര്‍ വളവത്ത് അധ്യക്ഷവഹിച്ചു. റഫീഖ് ഉസ്‌മാന്‍ സേട്ട് അസീസ്, ഇസാക്ക് സേട്ട്,സൈനുദ്ദീന്‍ ലത്തീഫ്, സുജിത്ത് മോഹന്‍ എന്നിവര്‍ പരിപാടിയില്‍ സംസാരിച്ചു.ആറ് വര്‍ഷമായി മഹാത്മ സ്‌നേഹ കൂട്ടായ്‌മ ഇത്തരത്തില്‍ എല്ലാ ആഘോഷ വേളകളിലും കിറ്റുകള്‍ വിതരണം ചെയ്‌ത് വരികയാണ്. മനുഷ്യ മനസിനെ ഞെട്ടിച്ച് രാജ്യങ്ങള്‍ തമ്മില്‍ നടക്കുന്ന യുദ്ധം സമാധാനപരമായി തീരട്ടേയെന്നും ഇനിയൊരു മനുഷ്യനും യുദ്ധത്തിന്റെ പേരില്‍ മരണപ്പെടരുതെന്നും യോഗം ആവശ്യപ്പെട്ടു.