-->
മട്ടാഞ്ചേരി: ഫോര്‍ട്ട് കൊച്ചി ചീനവല സംരക്ഷണത്തിനായി ഒന്നര കോടിയുടെ നവീകരണ പദ്ധതി ആവിഷ്‌കരിച്ചിട്ട് 12 വര്‍ഷം കഴിഞ്ഞിട്ടും പദ്ധതി നടപ്പാക്കാനാവാത്ത സ്‌ഥിതിയാണ് നിലനില്‍ക്കുന്നത്.
2014 ല്‍ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങിന്റെ സന്ദര്‍ശത്തിന് മുന്നോടിയായി 40 ദിവസം കൊണ്ട് ചീനവലകളുടെ നവീകരണം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട് ടൂറിസം വകുപ്പ് തയ്യാറാക്കിയ പദ്ധതിയുടെ നിര്‍മാണ കിറ്റ്‌കോയ്‌ക്കായിരുന്നു. എന്നാല്‍ 12 വര്‍ഷം പിന്നിടുമ്പോഴും പദ്ധതി കടലാസില്‍ മാത്രം ബാക്കിയാവുകയും ചീനവലകളുടെ അവസ്‌ഥ ശോചനീയമായി തുടരുകയും ചെയ്യുകയാണെന്ന് മുന്‍ കൊച്ചി നാഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. ആന്റണി കുരീത്തറ ആരോപിച്ചു.ചീനവലകളുടെ സംരക്ഷണത്തിനു സര്‍ക്കാര്‍ 1.57 കോടി രൂപ അനുവദിക്കുകയും പദ്ധതിയുടെ ആദ്യ ഗഡുവായി 80 ശതമാനം തുക കിറ്റ്‌കോയ്‌ക്കു കൈമാറുകയും ചെയ്‌തിരുന്നു.കിറ്റ്‌കോയ്‌ക്കാണു നിര്‍മാണ ചുമതലയെങ്കിലും പണി തുടങ്ങാന്‍ സാധിക്കാതെ വന്നപ്പോള്‍ കിറ്റ്‌കോ കൊച്ചിന്‍ ചൈനീസ് നെറ്റ് ഓണേഴ്‌സ് അസോസിയേഷന് നിര്‍മാണ ചുമതല നല്‍കി.പദ്ധതി നിര്‍വഹണ ഏജന്‍സിയായ കിറ്റ്‌കോയ്‌ക്ക് 2 ഗഡുവായി ടൂറിസം വകുപ്പ് 1.2 കോടി രൂപ നല്‍കിയെങ്കിലും പദ്ധതി എങ്ങുമെത്തിയില്ലെന്നും പദ്ധതിക്കായി കൊണ്ടുവന്ന 10 ലക്ഷം രൂപയുടെ തമ്പകം തടി വാസ്‌കോഡ ഗാമ സ്‌ക്വയറില്‍ കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ കഴിയുകയും അവയില്‍ പലതും ചിതലെടുത്തു ദ്രവിച്ചു തുടങ്ങിയെന്നും അഡ്വ.ആന്റണി കുരീത്തറ ആരോപിച്ചു.ചീനവലകളുടെ തട്ടുകള്‍ ജീര്‍ണാവസ്‌ഥയായതിനാല്‍ പലകകളും കുറ്റികളും എപ്പോഴാണ് ഒടിഞ്ഞു താഴേക്ക് പതിക്കുന്നതെന്ന് അറിയത്ത സ്‌ഥിതിവിശേഷമാണെന്നും ഫോര്‍ട്ട്‌കൊച്ചിയിലെ ചീനവല കാഴ്‌ചകള്‍ കണ്ട് ആസ്വദിക്കുന്നതിനിടെ ചീനവലത്തട്ട് തകര്‍ന്ന് 5 ഓളം ജര്‍മന്‍ വിദേശസഞ്ചാരികള്‍ കായലിലേക്ക് വീണു അപകടം സംഭവിക്കുകയും ചെയ്‌തെന്ന് അദ്ദേഹം ആരോപിച്ചു.ചീന വലകളെ ആശ്രയിച്ചു ജീവിക്കുന്ന നൂറോളം മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയാകുമെന്നും ചീനവലകളുടെ അവസ്‌ഥ പരിതാപകരമാണെന്നും ചുവപ്പുനാടയില്‍ കുരുങ്ങി കിടക്കുന്ന ചീനവല നവീകരണ പദ്ധതിയുടെ ജോലികള്‍ ആരംഭിക്കാന്‍ സര്‍ക്കാരും കിറ്റ്‌കോയും തയാറാകണമെന്നും അഡ്വ.ആന്റണി കുരീത്തറ ആവശ്യപ്പെട്ടു.