Friday, March 13, 2026 Last Updated 58 Min 43 Sec ago English Edition
Todays E paper
Ads by Google
Monday 02 Mar 2026 05.05 AM

സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നതിനെതിരേ ജനകീയ സമരസമിതി പ്രക്ഷോഭത്തിലേക്ക്‌

uploads/news/2026/03/827981/4.jpg

ഹരിപ്പാട്‌: ദേശീയപാത നിര്‍മ്മാണത്തിന്റെ പേരില്‍ താമല്ലാക്ക ല്‍ ജനതയുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ജനപ്രതിനിധികള്‍ ഇടപെടണമെന്നും ഫൂട്ട്‌ ഓവര്‍ ബ്രിഡ്‌ജ് നിര്‍മ്മിച്ച്‌ പ്രദേശവാസികളുടെ പ്രശ്‌നം പരിഹരി ക്കണമെന്ന ആവശ്യവുമായി ജനകീയ സമരസമിതി പ്രക്ഷോഭത്തിലേക്ക്‌.
റോഡ്‌ മുറിച്ച്‌ കടക്കാന്‍ യാതൊരു മാര്‍ഗവുമില്ലാതെ വലയുകയാണ്‌ പ്രദേശത്തെ ജനങ്ങള്‍. പൊതുഗതാഗത്തെ ആശ്രയിക്കുന്ന നൂറുകണക്കിനാളുകള്‍ എത്തിച്ചേരുന്ന ജംഗ്‌ഷനില്‍ കെ.എസ്‌.ആര്‍.ടി.സി ഫാസ്‌റ്റ് പാസഞ്ചര്‍ ഉള്‍പ്പെടെയുള്ള ബസുകള്‍ക്ക്‌ സ്‌റ്റോപ്പ്‌ ഉള്ളതും ഫെയര്‍ സ്‌റ്റേജ്‌ സ്‌റ്റോപ്പുമായ സ്‌ഥലത്തേക്ക്‌ എത്തുന്നതിനോ റോഡ്‌ മുറിച്ച്‌ കടക്കുന്നതിനോ യാതൊരു മാര്‍ഗവുമില്ല.
കുമാരപുരം ഗ്രാമപഞ്ചായ ത്തിന്റെ പടിഞ്ഞാറന്‍ പ്രദേശമായ ചെമ്പുതോടു മുതല്‍ മൂന്നു കിലോമീറ്ററോളം ദൂരത്തിലുള്ള ആളുകള്‍ നിത്യവും എത്തി പൊതുഗതാഗതത്തെ ആശ്രയിക്കുന്നവര്‍ക്ക്‌ ജംഗ്‌ഷനില്‍ എത്തി ബസ്‌ കയറുവാനോ റോഡ്‌ മുറിച്ചു കിടക്കുവാനോ യാതൊരു നിര്‍വാഹവുമില്ല. ഇരുവശവും ഉയര്‍ത്തി വന്‍ മതില്‍ നിര്‍മ്മിച്ചാണ്‌ ദേശീയപാത നിര്‍മ്മിക്കുന്നത്‌. ഇതുമൂലം ആയിരക്കണക്കിന്‌ ആളുകളുടെ സഞ്ചാര സ്വാതന്ത്ര്യമാണ്‌ ഇല്ലാതാക്കിയിരിക്കുന്നത്‌. ജംഗ്‌ഷന്‌ പടിഞ്ഞാറ്‌ ഭാഗത്ത്‌ സര്‍വീസ്‌ റോഡ്‌ സഞ്ചാരയോഗ്യമാക്കാതെ ബസ്‌ സ്‌റ്റോപ്പിലേക്കുള്ള വഴി രണ്ടു മീറ്ററോളം ഉയര്‍ത്തിയാണ്‌ നിലവിലെ ദേശീയപാത നിര്‍മ്മാണം നടക്കുന്നത്‌. രോഗികളും വിദ്യാര്‍ഥികളും അടങ്ങുന്ന നൂറുകണക്കിന്‌ യാത്രക്കാര്‍ കിലോമീറ്ററുകളോളം സഞ്ചരിച്ച്‌ വടക്ക്‌ കെ.വി. ജെട്ടി ജംഗ്‌ഷനിലോ തെക്ക്‌ നാരകത്ര ജംഗ്‌ഷനിലോ എത്തിയാല്‍ മാത്രമേ ബസ്‌ കയറി യാത്ര ചെയ്യാന്‍ പറ്റൂ. ആശുപത്രികളിലേക്കും വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലേക്കും ഹരിപ്പാടിന്റെ ഭരണസിരാകേന്ദ്രമായ റവന്യൂ ടവറിലേക്കും ആരാധനാലയങ്ങളിലേക്കും പോകുവാനുള്ള യാത്രക്കാരുടെ സഞ്ചാര സ്വാതന്ത്ര്യം കൂടി ഇല്ലാതാക്കിയാണ്‌ ദേശീയപാത വിഭാഗത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍. ഫൂട്ട്‌ ഓവര്‍ ബ്രിഡ്‌ജ് നിര്‍മ്മിക്കണമെന്ന്‌ ആവശ്യവുമായി ദേശീയപാത അതോറിറ്റിക്കും മനുഷ്യാവകാശ കമ്മിഷനിലും പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലന്നും ജനപ്രതിനിധികള്‍ അടി യന്തരമായി ഇടപെടണമെന്നാണ്‌ പ്രദേശവാസികള്‍ പറയുന്നത്‌.

Ads by Google
Advertisement
Monday 02 Mar 2026 05.05 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW