-->
ചെങ്ങന്നൂര്‍: തിരുവന്‍വണ്ടൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസിന് നിര്‍മ്മിച്ച പുതിയ കെട്ടിടം മന്ത്രി സജി ചെറിയാന്‍ ഉദ്‌ഘാടനം ചെയ്‌തു. 2018 -ലെ പ്രളയം ഏറ്റവും കൂടു തല്‍ ബാധിച്ച തിരുവന്‍വണ്ടൂരില്‍ കണ്ടത്തില്‍പ്പടി ജംഗ്‌ഷനു സമീപം സ്‌ഥിതി ചെയ്‌തിരുന്ന പഞ്ചായത്ത് ഓഫീസ് കെട്ടിടവും പൂര്‍ണമായി വെള്ളത്തിലായി. ഫയലുകളും ഓഫീസ് ഉപകരണങ്ങളും വെള്ളത്തില്‍ മുങ്ങിയതുകൂടാതെ ദിവസങ്ങ ളോളം വെള്ളം കെട്ടിനിന്നതുമൂലം കെട്ടിടത്തിനു ബലക്ഷയം ഉണ്ടായി. ഇതോടെ ഓഫീസ് പ്രവര്‍ത്തനം പ്രാവിന്‍കൂട് ജംഗ്‌ഷനിലെ വാടകക്കെട്ടിടത്തിലേക്ക് മാറ്റി.
മന്ത്രി സജി ചെറിയാന്റെ നിര്‍ദേശത്തെ തുടര്‍ന്ന് പുതിയ കെട്ടിട നിര്‍മ്മാണത്തിനായി ഒന്നരക്കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. 4,500 ചതുരശ്ര അടി വിസ്‌തീര്‍ണത്തില്‍ രണ്ട് നിലകളിലായി നിര്‍മ്മിച്ചിരിക്കുന്ന ഈ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പ്രസിഡന്റിന്റെയും സ്‌ഥിരം സമിതിയുടെയും മുറികളും ലോബിയും പ്രവര്‍ത്തിക്കും. ഒന്നാം നിലയില്‍ ഓഫീസും സെക്രട്ടറിയുടെ മുറിയും റെക്കോര്‍ഡ് മുറിയും എം.ജി.എന്‍.ആര്‍.ഇ.ജി ഓഫീസ് എന്നിവയുമാണ് തയാറാക്കിയിട്ടുള്ളത്. പഞ്ചായത്ത് പ്രസിഡന്റ് സ്‌മിത രാജേഷ് അധ്യക്ഷത വഹിച്ചു. ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി .വിവേക്, ജില്ല പഞ്ചായത്തംഗം ജി.കൃഷ്‌ണ കുമാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ.എസ് കുറുപ്പ്, വിനോദ് കുമാര്‍, എസ്.ബാലചന്ദ്രന്‍ നായര്‍, അമ്പിളി സജീവ്, ജോബി ജോസ്, സില്‍ബി മോള്‍, രാധാകൃഷ്‌ണന്‍ നായര്‍, സജു ഇടക്കല്ലില്‍, ഉഷാകുമാരി, ഷെര്‍ലി സിബിച്ചന്‍, രത്നമ്മ തെക്കേടത്ത്, അനു ആനന്ദ്,ടോണി കുതിരവട്ടം, ഷൈനി തോമസ്, എം .കെ ലിനു, അസിസ്‌റ്റന്റ് സെക്രട്ടറി എസ്.രാജേഷ് എന്നിവര്‍ പങ്കെടുത്തു.