Thursday, March 12, 2026 Last Updated 1 Min 13 Sec ago English Edition
Todays E paper
Ads by Google
Monday 02 Mar 2026 05.05 AM

അന്താരാഷ്‌ട്ര അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പുകളില്‍ രാജ്യത്തിന്റെ അഭിമാനതാരമായി കുട്ടനാട്ടുകാരി ഫെബ്രുവരിയില്‍ അബുദാബിയില്‍ നടന്ന ഓപ്പണ്‍ മാസ്‌റ്റേഴ്‌സ് ഗെയിംസില്‍ നേടിയത്‌ രണ്ട്‌ സ്വര്‍ണവും രണ്ട്‌ വെള്ളിയും

uploads/news/2026/03/827979/2.jpg

വിവിധ അന്താരാഷ്‌ട്ര അത്‌ലറ്റിക്ക്‌ ചാമ്പ്യന്‍ഷിപ്പുകളില്‍ മികച്ച നേട്ടങ്ങള്‍ കൊയ്‌ത് കുട്ടനാട്ടുകാരി. ആലപ്പുഴ കുട്ടനാട്‌ വേഴപ്ര നെല്ലുവേലില്‍ പരേതനായ ജോസഫ്‌ ചാക്കോയുടെയും ലീലാമ്മയുടെയും മകളായ ബിന്ദു ഗണേഷാണ്‌അന്താരാഷ്‌ട്ര മത്സരങ്ങളില്‍ വ്യക്‌തിമുദ്ര പതിപ്പിച്ചത്‌. ഫെബ്രുവരി ആറ്‌ മുതല്‍ 16 വരെ അബുദബിയില്‍ നടന്ന ഓപ്പണ്‍ മാസ്‌റ്റേഴ്‌സ് ഗെയിംസില്‍ സമ്മാനങ്ങള്‍ വാരികൂട്ടിയതാണ്‌ ഒടുവിലത്തെ നേട്ടം. 100 മീറ്റര്‍ ഓട്ടം, 4 റ്റ 100 മിറ്റര്‍ റിലേ എന്നിവയില്‍ സ്വര്‍ണവും 200, 400 മീറ്റര്‍ ഓട്ടങ്ങളില്‍ വെള്ളിയും നേടി. കൂടാതെ 2025 സെപ്‌റ്റംബറില്‍ നടന്ന ഏഷ്യാ മാസ്‌റ്റേഴ്‌സ് അറ്റ്‌ലറ്റിക്ക്‌ ചാമ്പ്യന്‍ഷിപ്പില്‍ 100 മീറ്റര്‍ ഓട്ടത്തില്‍ നാലാം സ്‌ഥാനം നേടി. 2025 ഫെബ്രുവരി നടന്ന 28-ാമത്‌ തായ്‌ലന്റ്‌ മാസ്‌റ്റേഴ്‌സ് അറ്റ്‌ലറ്റിക്ക്‌ ചാമ്പ്യന്‍ഷിപ്പില്‍ 4 റ്റ 100 മീറ്റര്‍ റിലേ, 4 റ്റ 400 മീറ്റര്‍ റിലേ എന്നിവകളില്‍ രണ്ട്‌ സ്വര്‍ണവും 400 മീറ്റര്‍ ഓട്ടത്തില്‍ വെള്ളിയും 200 മീറ്റര്‍ ഓട്ടത്തില്‍ വെങ്കലവും നേടി. കുലാലംപൂരില്‍ നടന്ന 36-മത്‌ മലേഷ്യന്‍ ഇന്റര്‍നാഷണല്‍ ഓപ്പണ്‍ മാസ്‌റ്റേഴ്‌സ് അറ്റ്‌ലറ്റിക്ക്‌ ചാമ്പ്യന്‍ഷിപ്പില്‍ 200 മീറ്റര്‍, 400 മീറ്റര്‍ ഓട്ടത്തില്‍ രണ്ട്‌ സ്വര്‍ണം കരസ്‌ഥമാക്കിയിട്ടുണ്ട്‌.
2024 ജൂണില്‍ സിംഗപ്പൂരില്‍ നടന്ന രാജ്യാന്തര മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക്‌സ് മീറ്റില്‍ 400 മീറ്റര്‍ ഓട്ടം 4 റ്റ 400 മീറ്റര്‍ റിലേ, 4 റ്റ 100 മീറ്റര്‍ റിലേ എന്നിവയില്‍ സ്വര്‍ണവും 200 മീറ്റര്‍ ഓട്ടത്തില്‍ വെങ്കലവും നേടി. 2024-ലെ ഇന്ത്യ- ശ്രീലങ്ക ഡ്യൂയല്‍ ചാമ്പ്യന്‍ഷിപ്പില്‍ 400 മീറ്റര്‍ ഓട്ടം, 200 മീറ്റര്‍ ഓട്ടം എന്നിവയില്‍ വെള്ളിയും 100 മീറ്റര്‍ ഓട്ടത്തില്‍ വെങ്കലവും നേടി. ദേശീയ നേട്ടങ്ങളില്‍ ബംഗളൂരു, പൂനെ അത്‌ലറ്റിക്ക്‌ ചാമ്പ്യന്‍ഷിപ്പുകളില്‍ നാല്‌ സ്വര്‍ണവും ഒരു വെങ്കലവും നേടി ശ്രദ്ധേയയാണ്‌ ബിന്ദു ഗണേഷ്‌.
തമിഴ്‌നാട്‌ അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പുകളില്‍ 2023 മുതല്‍ ഇതുവരെയായി 14 സ്വര്‍ണവും ആറ്‌ വെള്ളിയും നേടിയിട്ടുണ്ട്‌. ഇനി 2026 ഓഗസ്‌റ്റില്‍ സൗത്ത്‌ കൊറിയയിലെ ഡേഗുവില്‍ സംഘടിപ്പിച്ചിരിക്കുന്ന വേള്‍ഡ്‌ മാസ്‌റ്റേഴ്‌സ് അറ്റ്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടു ക്കാനുള്ള തയാറെടുപ്പിലാണ്‌ അഖില മലയാളി മഹിളാ അസോസിയേഷന്‍ (അമ്മ) നിര്‍വാഹക സമിതി അംഗം കുടിയായ ബിന്ദു ഗണേഷ്‌. യു.കെ. ആസ്‌ഥാനമായ സ്വകാര്യ സ്‌ഥാപനത്തില്‍ ഫിനാന്‍സ്‌ ഡയറക്‌ടറായ ഭര്‍ത്താവ്‌ ആര്‍. ഗണേഷിനും മകനുമൊപ്പം ചെന്നെ സാലിഗ്രാമിലാണ്‌ താമസം. നെതല്‍ലാന്റില്‍ ഉപരിപഠനത്തിന്‌ പോയിരിക്കുകയാണ്‌ മകനായ അശ്വിന്‍ ഗണേഷ്‌. സ്‌കൂള്‍ കാലഘട്ടത്തില്‍ ജില്ലാതലത്തില്‍ വരെ സ്‌പോര്‍ട്‌സ് മത്സരങ്ങളില്‍ വിജയം കൈവരിച്ചിട്ടുണ്ടെങ്കിലും സംസ്‌ഥാനതലത്തില്‍ മത്സരിക്കാന്‍ ബിന്ദു ഗണേഷിന്‌ സാധിച്ചിരുന്നില്ല. സംസ്‌ഥാനതലത്തിലേക്ക്‌ അവസരങ്ങള്‍ വന്നെങ്കിലും കുട്ടനാട്ടിലെ വെള്ളപ്പൊക്കവും യാത്രദുരിതവും മുന്നോട്ടുള്ള യാത്രയ്‌ക്ക് തിരിച്ചടിയായി. തുടര്‍ന്ന്‌ വിവാഹത്തിന്‌ ശേഷം ഭര്‍ത്താവിന്റെയും മകന്റെയും പ്രോത്സാഹനം കൂടി ലഭിച്ചതോടെ തന്റെ സ്വപ്‌നങ്ങള്‍ പൂര്‍ത്തീകരിക്കാനായി തിരികെ സ്‌പോര്‍ട്‌സിലേക്ക്‌ വന്നൂ ഇതോടെ രാജ്യത്തിന്റെ അഭിമാനമായി ബിന്ദുഗണേഷ്‌ മാറി.

കെ.എ. ഹിലാരി
ആലപ്പുഴ

Ads by Google
Advertisement
Monday 02 Mar 2026 05.05 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW