Wednesday, March 11, 2026 Last Updated 6 Min 8 Sec ago English Edition
Todays E paper
Ads by Google
Sunday 01 Mar 2026 11.59 AM

ആം ആദ്‌മി പാര്‍ട്ടി ആഹ്‌ളാദ പ്രകടനം നടത്തി

ബത്തേരി: ആം ആദ്‌മി പാര്‍ട്ടി ദേശീയ കണ്‍വിനര്‍ അരവിന്ദ്‌ കെജ്രിവാള്‍ അടക്കമുള്ള നേതാക്കള്‍ക്ക്‌ എതിരെ സി.ബി.ഐ എടുത്ത കേസ്‌ വിചാരണയ്‌ക്ക് പോലും എടുക്കാതെ തള്ളി കളഞ്ഞ കോടതി നടപടിയില്‍ ആഹ്‌ളാദം പ്രകടിപ്പിച്ച്‌ ആം ആദ്‌മി പാര്‍ട്ടി ബത്തേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബത്തേരി ടൗണില്‍ പ്രകടനവും പൊതു സമ്മേളനവും നടത്തി. ഭരണത്തിലിരുന്ന ഒരു മുഖ്യമന്ത്രിയെ യാതൊരു തെളിവും ഇല്ലാതെ ജയലില്‍ അടച്ച നടപടി ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും കറുത്ത ഒരു ഏടാണ്‌ എന്ന്‌ കോടതി വിധിയോടെ തെളിയിക്കപ്പെട്ടു എന്ന്‌ കമ്മിറ്റി അഭിപ്രായപ്പെട്ടു.
ജനങ്ങള്‍ക്ക്‌ പ്രതീക്ഷ നല്‍കി വളര്‍ന്ന്‌ വന്ന ഒരു രാഷ്ര്‌ടിയ പാര്‍ട്ടിയെ നശിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ചതിന്റെ മകുടോദാഹരണമാണ്‌ യാതൊരു തെളിവുമില്ലാത്ത ഈ സി.ബി.ഐ കേസ്‌. ആം ആദ്‌മി പാര്‍ട്ടിയുടെ നേതാക്കന്‍മാരെ എല്ലാം കള്ള കേസില്‍ ഉള്‍പ്പെടുത്തി ജയലില്‍ അടച്ചിട്ടും ആം ആദ്‌മി പാര്‍ട്ടിയെ നശിപ്പിക്കാന്‍ ബി.ജെ.പി യ്‌ക്കും കേന്ദ്ര സര്‍ക്കാരിനും സാധിച്ചില്ല എന്ന്‌ കമ്മിറ്റി ആഭിപ്രായപ്പെട്ടു. കോടതി വിധിയോടെ ആകാരണമായി കേജരിവാളിനെയും മറ്റ്‌ നേതാക്കളെയും വ്യാജ അഴിമതി ആരോപണ പുകമറയില്‍ നിര്‍ത്തി, ബി.ജെ.പി ഭരണം പിടിച്ച ഡല്‍ഹി നിയമസഭ പിരിച്ച്‌ വിട്ട്‌ പുതിയ ഇലക്ഷന്‍ നടത്തണം എന്ന്‌ കമ്മിറ്റി ആവശ്യപ്പെട്ടു.
ആം ആദ്‌മി പാര്‍ട്ടി ബത്തേരി മണ്ഡലം പ്രസിഡന്റ്‌ ലിയോ കൊല്ലവേലില്‍ അധ്യക്ഷത വഹിച്ച യോഗം ജില്ല പ്രസിഡന്റ്‌ ഡോ. എ.റ്റി. സുരേഷ്‌ ഉദ്‌ഘാടനം ചെയ്‌തു. പോള്‍സണ്‍ അമ്പലവയല്‍, കെ.പി. ജേക്കബ്‌, ഇ.വി. തോമസ്‌, തങ്കച്ചന്‍. എം.ഡി, കെ.എം. പിറ്റര്‍, സിജു സെബാസ്‌റ്റ്യന്‍, വി.എന്‍. പ്രകൃതി, വൃന്ദ നൂല്‍പ്പുഴ സംസാരിച്ചു.

Ads by Google
Advertisement
Sunday 01 Mar 2026 11.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW