Wednesday, March 11, 2026 Last Updated 0 Min 38 Sec ago English Edition
Todays E paper
Ads by Google
Sunday 01 Mar 2026 11.59 AM

പെരിക്കല്ലൂര്‍ കുടിയേറ്റം പ്ലാറ്റിനം ജൂബിലി ഉദ്‌ഘാടനം പ്രിയങ്ക ഗാന്ധി എം.പി നിര്‍വഹിച്ചു

പുല്‍പള്ളി: കബനിക്കരയിലെ പെരിക്കല്ലൂരിലേക്കുള്ള കര്‍ഷക കുടിയേറ്റത്തിന്റെ പ്ലാറ്റിനം ജൂബിലിയാഘോഷങ്ങള്‍ക്ക്‌ ജൂബിലി വര്‍ഷത്തിന്റെ ഉദ്‌ഘാടനവും മാര്‍ തോമസ്‌ തറയില്‍ ചരമസുവര്‍ണ ജൂബിലി സമാപനവും പ്രിയങ്ക ഗാന്ധി എം.പി ഉദ്‌ഘാടനം ചെയ്‌തു. കോട്ടയം രൂപതാ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ മാത്യു മൂലക്കാട്ട്‌ അധ്യക്ഷത വഹിച്ചു.
ഐ.സി. ബാലകൃഷ്‌ണന്‍ എം.എല്‍.എ, ടി. സിദ്ധിക്ക്‌ എം.എല്‍.എ, മുള്ളന്‍കൊല്ലി പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ലിസി സാബു, ജിതിന്‍ ജില്ലാ ഡിവിഷന്‍ മെമ്പര്‍, ഒ.ആര്‍. രഘു, മെമ്പര്‍മാര്‍, വിശിഷ്‌ട വ്യക്‌തികള്‍ പങ്കെടുത്തു. പെരിക്കല്ലൂര്‍ ജനതയുടെ പതിറ്റാണ്ടുകളായുള്ള ബൈരക്കുപ്പപാലമെന്ന ആവശ്യം എം.പിയുടെ ശ്രദ്ധയില്‍പെടുത്താനും കര്‍ണാടക സര്‍ക്കാരിന്റെ സഹകരണം തുടങ്ങിയ വിഷയങ്ങളില്‍ നിലപാടുറപ്പിക്കാനും സംഘാടകന്‍ ഫാ. ജോര്‍ജ്‌ കാപ്പുകാലായുടെ നേതൃത്വത്തില്‍ പുല്‍പ്പള്ളി വ്യാപാരി പ്രസിഡന്റ്‌ ആതിര മാത്യു തുടങ്ങിയവര്‍ ചേര്‍ന്ന്‌ പ്രിയങ്ക ഗാന്ധി എം.പി യ്‌ക്ക് നിവേധനം നല്‍കി.
സജീവപരിഗണനാ വിഷയമായ ബൈരക്കുപ്പ പാലത്തിനു തറക്കല്ലിട്ട സ്‌ഥലം സന്ദര്‍ശനം നടത്തി ബന്ധപ്പെട്ട ഉദ്യോഗസ്‌ഥരുമായുള്ള ആശയവിനിമയവും നടത്തി. പാലം നിര്‍മാണത്തിന്‌ വര്‍ഷങ്ങളായി ശ്രമിക്കുന്ന ഫൊറോനാ വികാരി ഫാ. ജോര്‍ജ്‌ കപ്പുകാലായിനെ പ്രത്യേകം പ്രിയങ്കാഗാന്ധി അഭിനന്ദിച്ചു. പള്ളി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കേരളത്തിലെയും എച്ച്‌.ഡി കോട്ടയിലെയും ജന പ്രതിനിധികളും സാമൂഹ്യ, മത മേലധ്യക്ഷരും, പ്രമുഖരും പങ്കെടുത്തു.

Ads by Google
Advertisement
Sunday 01 Mar 2026 11.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW