Wednesday, March 11, 2026 Last Updated 34 Min 58 Sec ago English Edition
Todays E paper
Ads by Google
Sunday 01 Mar 2026 11.59 AM

പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ അട്ടിമറിക്കുന്നു: ഒ.ബി.സി മോര്‍ച്ച

കല്‍പ്പറ്റ: ബി.ജെ.പി ഒ.ബി.സി മോര്‍ച്ച ജില്ലാ നേതൃയോഗം ബത്തേരിയില്‍ സംസ്‌ഥാന ജനറല്‍ സെക്രട്ടറി കെ. ഷൈബു ഉദ്‌ഘാടനം ചെയ്‌തു. പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ പിണറായി സര്‍ക്കാര്‍ അട്ടി മറിക്കുകയാണെന്ന്‌ ഉദ്‌ഘാടന പ്രസംഗത്തില്‍ അദേഹം ആരോപിച്ചു.
ഒ.ബി.സി വിഭാഗത്തോടുള്ള സര്‍ക്കാറിന്റെ അവഗണനയില്‍ പ്രതിഷേധിച്ച്‌ ഈ മാസം ആറിന്‌ മീനങ്ങാടിയിലെ പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഓഫീസിലേക്ക്‌ മാര്‍ച്ച്‌ നടത്തുമെന്ന്‌ കെ. ഷൈബു പറഞ്ഞു. യോഗത്തില്‍ ഒ.ബി.സി മോര്‍ച്ച ജില്ലാ പ്രസിഡണ്ട്‌ ഷാജിദാസ്‌ അധ്യക്ഷത വഹിച്ചു. ഒ.ബി.സി മോര്‍ച്ച സംസ്‌ഥാന സെക്രട്ടറി രാധ സുരേഷ്‌, ജില്ലാ ജനറല്‍ സെക്രട്ടറി ബി.ജെ.പി ബത്തേരി മണ്ഡലം പ്രസിഡണ്ട്‌ കവിത പ്രസംഗിച്ചു.

Ads by Google
Advertisement
Sunday 01 Mar 2026 11.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW