Wednesday, March 11, 2026 Last Updated 1 Min 49 Sec ago English Edition
Todays E paper
Ads by Google
Sunday 01 Mar 2026 11.58 AM

തരിശുപാടങ്ങള്‍ കൃഷിക്ക്‌ ഉപയുക്‌തമാക്കും; ബ്ലോക്ക്‌ പഞ്ചായത്തിന്‌ പുതിയ കെട്ടിട സമുച്ചയം

uploads/news/2026/03/827903/3.jpg

ഇലന്തൂര്‍: ബ്ലോക്ക്‌ പഞ്ചായത്തിന്റെ 2026-27 സാമ്പത്തിക വര്‍ഷത്തെ ബജറ്റ്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റും ധനകാര്യ സ്‌റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാനുമായ അജി അലക്‌സ് അവതരിപ്പിച്ചു. അഞ്ച്‌ വര്‍ഷത്തിനുള്ളില്‍ ബ്ലോക്ക്‌പഞ്ചായത്ത്‌ പരിധിയിലുള്ള 7 ഗ്രാമപഞ്ചായത്തുകളിലെയും തരിശു പാടങ്ങള്‍ സംയുക്‌ത പദ്ധതികളിലൂടെ കൃഷിക്ക്‌ ഉപയുക്‌തമാക്കി തീര്‍ക്കുക എന്നതാണ്‌ ബജറ്റ്‌ ലക്ഷ്യം വയ്‌ക്കുന്നത്‌.
പ്രാദേശിക കുടിവെള്ളം പദ്ധതികള്‍ , വനിതകള്‍ക്കും കുട്ടികള്‍ക്കുമായി വിശ്രമ വിനോദ കേന്ദ്രങ്ങള്‍ ,വയോജനങ്ങള്‍ക്കായി ഒരിടം തുടങ്ങിയ പദ്ധതികള്‍ക്ക്‌ മുന്‍തൂക്കം നല്‍കിയാണ്‌ ബജറ്റ്‌ അവതരിപ്പിച്ചത്‌.
പ്രാദേശിക കുടിവെള്ള പദ്ധതികള്‍ക്ക്‌ 1 കോടി രൂപയും കാര്‍ഷിക വികസന പദ്ധതികള്‍ക്ക്‌ 50 ലക്ഷം രൂപയും വനിതകള്‍ക്കും കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കുമായി 1 കോടി 35 ലക്ഷം രൂപയുടെയും പദ്ധതികള്‍ക്ക്‌ ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്‌.
പള്ളിയോടങ്ങള്‍ക്ക്‌ ഗ്രാന്റ്‌ നല്‍കുന്നതിനും യുവകലാകാരന്‍മാര്‍ക്ക്‌ വജ്രജൂബിലി ഫെലോഷിപ്പ്‌ നല്‍കുന്നതിനും ഭിന്നശേഷിക്ഷേിക്കാരുടെ ക്ഷേമത്തിന്റെ ഭാഗമായി ഇലക്ര്‌ടിക്‌ ട്രൈ സ്‌കൂട്ടര്‍, ഉണര്‍വ്വ്‌ കലോത്സവം, സ്‌കോളര്‍ഷിപ്പ്‌ എന്നവയ്‌ക്കായി 20 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്‌.
ക്ഷീര വികസന -മൃഗസംരക്ഷണ മേഖലയ്‌ക്കായി 32 ലക്ഷം രൂപ വകയിരുത്തി. പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളിലെ പദ്ധതികള്‍ക്കായി 1 കോടി 12 ലക്ഷം രൂപയും പശ്‌ചാത്തല വികസനത്തിനായി 60 ലക്ഷം രൂപയും ആരോഗ്യ മേഖലയ്‌ക്ക് 35 ലക്ഷം രൂപയും ബ്ലോക്ക്‌ പഞ്ചായത്തിന്‌ പുതിയ കെട്ടിട സമുച്ചയം നിര്‍മ്മിക്കുന്നതിന്‌ 70 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്‌.
അനുബന്ധമായി ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിക്ക്‌ 14 കോടി 34 ലക്ഷം രൂപയുടെ പ്രവര്‍ത്തനങ്ങള്‍ 2026-27 വര്‍ഷം ഏറ്റെടുക്കുകയാണ്‌. 2026-27 വാര്‍ഷിക ബജറ്റില്‍ 27 കോടി 96 ലക്ഷം രൂപ വരവും 27 കോടി 59 ലക്ഷം രൂപ ചെലവും 37 ലക്ഷം രൂപ മിച്ചവും വരുന്ന ബജറ്റാണ്‌ അംഗീകരിച്ചത്‌.
ബജറ്റ്‌ അവതരണ യോഗത്തിന്‌ ബ്ലോക്ക്‌പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗീത സജീവ്‌ ഭാസ്‌കര്‍ അദ്ധ്യക്ഷത വഹിച്ചു.
ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.പി മുകുന്ദന്‍ , ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ വി. ആതിര , നാരങ്ങാനം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ വി. ബി പ്രസാദ്‌, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ സുനിത ഫിലിപ്പ്‌ , ബ്ലോക്ക്‌പഞ്ചായത്ത്‌ സ്‌റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ കലാ അജിത്ത്‌, മോളി മാത്യൂ, അശോക്‌ ഗോപിനാഥ്‌ , ബ്ലോക്ക്‌ ഡിവിഷന്‍ മെമ്പര്‍മാരായ അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍, ഫിലിപ്പ്‌ അഞ്ചാനി, ഗീതമ്മ എം.ജി, സരിഗ പി.എസ്‌, കവിതമോള്‍, സനില്‍ എസ്‌, പ്രസന്ന ബാബു, സജി വര്‍ഗീസ്‌, അന്നമ്മ വര്‍ഗീസ്‌, ബ്ലോക്ക്‌പഞ്ചായത്ത്‌ സെക്രട്ടറി അനില്‍കുമാര്‍ ആര്‍.എസ്‌ എന്നിവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Sunday 01 Mar 2026 11.58 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW