Wednesday, March 11, 2026 Last Updated 13 Min 28 Sec ago English Edition
Todays E paper
Ads by Google
Sunday 01 Mar 2026 11.58 AM

കരപ്പടേനിയില്‍ കോലങ്ങള്‍ നിറഞ്ഞാടി, ഇന്ന്‌ കളത്തില്‍ കരിനാഗയക്ഷി

uploads/news/2026/03/827902/2.jpg

ഇലന്തൂര്‍: ഭഗവതികുന്നിലെ പടേനിക്കളത്തില്‍ കളം നിറയെ കോലങ്ങളുമായി കരപടയണി രാവ്‌ കടന്നു പോയി. നാടുമുഴുവന്‍ കോലങ്ങള്‍ നിറഞ്ഞ്‌ സാമൂഹ്യന്യത്തോത്സവമായി മാറുകയായിരുന്നു ഈ ഉത്സവദിനം.
കരപടയണി സംഘാടക സമിതിയുടെ നേത്യത്വത്തില്‍ എഴുതി തയ്യാറാക്കിയ കോലങ്ങള്‍ പടയണി സംഘം ആശാന്‍ ഏറ്റുവാങ്ങിയതോടെ കോലം എതിരേല്‍പ്പിന്‌ തുടക്കമായി. ആയിരക്കണക്കിന്‌ ചൂട്ടുകറ്റകള്‍ കൈയ്യലേന്തി ആര്‍പ്പുവിളിച്ച്‌ ഗ്രാമോത്സവമായി മാറിയ പടയണിയെ സ്വീകരിച്ച്‌ ക്ഷേത്രത്തിലേക്ക്‌ ആനയിച്ചു. തുടര്‍ന്ന്‌ കൂട്ടക്കോലങ്ങളോടൊപ്പം അന്തര യക്ഷിയും കളംനിറഞ്ഞാടിയപ്പോള്‍ കരക്കാര്‍ കുരവയും ആര്‍പ്പുവിളിയുമായി കളത്തിന്‌ വട്ടം കൂടി.
ഇന്ന്‌ കുട്ടക്കോലങ്ങളോടൊപ്പം സര്‍പ്പസൗന്ദര്യത്തിന്റെ മൂര്‍ത്തി ഭാവവു മായി കരിനാഗയക്ഷി കളത്തില്‍ എത്തും.

Ads by Google
Advertisement
Sunday 01 Mar 2026 11.58 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW