Saturday, March 14, 2026 Last Updated 3 Min 59 Sec ago English Edition
Todays E paper
Ads by Google
Sunday 01 Mar 2026 11.58 AM

മലയാലപ്പുഴയില്‍ ഉത്സവത്തിനു തിരക്കേറി; പള്ളിവേട്ട 8നും ആറാട്ട്‌ 9നും

uploads/news/2026/03/827900/4.jpg

മലയാലപ്പുഴ : പതിനൊന്ന്‌ നാള്‍ നീണ്ടുനില്‍ക്കുന്ന മലയാലപ്പുഴ ക്ഷേത്ര ഉത്സവം കൊടിയേറി ആരംഭിച്ചതോടെ കരയില്‍ ഭക്‌തജന തിരക്ക്‌.ശബരിമല കഴിഞ്ഞാല്‍ തിരുവിതാംകൂര്‍ ദേവസം ബോര്‍ഡിന്‌ കീഴിലുള്ള പ്രമുഖ ക്ഷേത്രമായ മലയാലപ്പുഴയില്‍ ഉത്സവത്തിന്റെ ഭാഗമായി പൊങ്കാല സമര്‍പ്പണവും നടന്നു.
തന്ത്രി അടിമുറ്റത്തുമഠം സുരേഷ്‌ ഭട്ടതിരി,പുറപ്പെടാ മേല്‍ശാന്തി ജി.ശ്രീ കുമാര്‍ നമ്പൂതിരി, കീഴ്‌ശാന്തി മാരായ സുധീഷ്‌ ശശീന്ദ്രന്‍, ശിവദാസ ഭട്ടതിരി, അനീഷ്‌ എന്നിവര്‍ ചടങ്ങുകള്‍ക്ക്‌ കാര്‍മികത്വം വഹിച്ചു. പൊങ്കാല ചലച്ചിത്രനടന്‍ ദേവന്‍ ഉത്‌ഘാടനം ചെയ്‌തു. തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡ്‌ അംഗം പി .ഡി. സന്തോഷ്‌ കുമാര്‍, ഡെപ്യൂട്ടി കളക്‌ടര്‍ ആര്‍ . രാജലക്ഷ്‌മി,മലയാലപ്പുഴ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ ബിന്ദു പ്രദീപ്‌ തന്ത്രി സുരേഷ്‌ ഭട്ടതിരി , ക്ഷേത്രോപദേശക സമിതി പ്രസിഡന്റ്‌ പ്രവീണ്‍ പ്ലാവറ ,സെക്രട്ടറി അജേഷ്‌ കോയിക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചമയവിളക്ക്‌, നാമജപം, അറുകാലിക്കല്‍ സച്ചിദാനന്ദ നും സംഘവും അവതരിപ്പിച്ചു പഞ്ചവാദ്യം, എന്നിവയും നടന്നു. 5 ദിവസം ഉത്സ വബലി നടക്കുന്ന ക്ഷേത്രത്തില്‍ 4 മുതല്‍7 വരെ കരകളുടെ ഉത്സവമാണ്‌ .പള്ളിവേട്ട 8നും ആറാട്ട്‌ 9നും നടക്കും.

Ads by Google
Advertisement
Sunday 01 Mar 2026 11.58 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW