Wednesday, March 11, 2026 Last Updated 56 Min 56 Sec ago English Edition
Todays E paper
Ads by Google
Sunday 01 Mar 2026 11.58 AM

ശബരിമല പൗരോഹിത്യത്തെ മഹത്വവത്‌കരിക്കാന്‍ ശ്രമം: പുന്നല ശ്രീകുമാര്‍

പത്തനംതിട്ട: ശബരിമല കേസിലുള്‍പ്പെട്ട പൗരോഹിത്യത്തെ മഹത്വവത്‌ക്കരിക്കുവാനുള്ള ശ്രമങ്ങളാണ്‌ ഇപ്പോള്‍ നടക്കുന്നതെന്ന്‌ കെ.പി.എം.എസ്‌ ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍. പത്തനംതിട്ട യൂണിയന്‍ സമ്മേളനം വൈ .എം. സി. എ ഹാളില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജാമ്യ ഉത്തരവില്‍ വിചാരണ കോടതി നടത്തിയ പരമാര്‍ശങ്ങളാണ്‌ ഇതിനായി ഉപയോഗിക്കുന്നത്‌. അന്വേഷണ ഏജന്‍സി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടില്‍ ഗുരുതരമായ ആചാരലംഘനം ശബരിമലയില്‍ നടന്നുവെന്നാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌. അതിനെതിരെ പ്രതികരിക്കാത്തവര്‍ പ്രതിസ്‌ഥാനത്തുള്ള തന്ത്രിക്ക്‌ സംരക്ഷണ കവചം തീര്‍ത്ത്‌ രക്‌തസാക്ഷി പരിവേഷം നല്‍കുന്നത്‌ രാഷ്ര്‌ടീയ ലക്ഷ്യം മുന്‍നിര്‍ത്തിയാണ്‌.
അന്വേഷണത്തിലിരിക്കുന്ന കേസിലെ ജാമ്യ ഹര്‍ജിയില്‍ മെറിറ്റിലേക്ക്‌ കടന്നുള്ള വിചാരണ കോടതി പരാമര്‍ശങ്ങളില്‍ അസ്വാഭാവികതയുണ്ടെന്ന്‌ ഇതിനോടകം നിയമവൃത്തങ്ങള്‍ വിലയിരുത്തിയിട്ടുണ്ട്‌. ആത്മീയ അധികാരത്തിലെ പൗരോ ഹിത്യ മേല്‍ക്കോയ്‌മ നിലനിര്‍ത്താനുള്ള ശ്രമങ്ങളാണ്‌ ഇതിനുപിന്നിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പത്തനംതിട്ട യൂണിയന്‍ പ്രസിഡന്റ്‌ പി.കെ. സുരേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷിക സമ്മേളനത്തില്‍ യൂണിയന്‍ സെക്രട്ടറി സന്തോഷ്‌ വാര്‍ഷിക റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. അസിസ്‌റ്റന്റ്‌ സെക്രട്ടറി വി.കെ. ജഗദമ്മ, സംസ്‌ഥാന കമ്മിറ്റി അംഗം ബിജുരാജ്‌ മോഹന്‍, യൂണിയന്‍ കമ്മിറ്റി അംഗങ്ങളായ ബൈജു ഇലവന്തിട്ട, കെ. ദയാനന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു.
പുതിയ ഭാരവാഹിളായി പി. കെ സുരേഷ്‌ (പ്രസിഡന്റ്‌), വി.എ സന്തോഷ്‌ (സെക്രട്ടറി ), ഇ.കെ. അശോകന്‍ ( ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Ads by Google
Advertisement
Sunday 01 Mar 2026 11.58 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW