Wednesday, March 11, 2026 Last Updated 1 Min 33 Sec ago English Edition
Todays E paper
Ads by Google
Sunday 01 Mar 2026 11.58 AM

കഞ്ചാവുമായി പ്രതി പിടിയില്‍

റാന്നി: വില്‍പ്പനയ്‌ക്കായി ഹൈബ്രിഡ്‌ കഞ്ചാവ്‌ എത്തിച്ച്‌ നല്‍കിയ കേസിലെ അവസാന പ്രതിയെയും റാന്നി പോലീസ്‌ പിടികൂടി. പത്തനംതിട്ട പ്രമാടം മല്ലശ്ശേരി ജങ്‌ഷനില്‍ പൊരിയോടി മണ്ണില്‍ അഭിലാഷ്‌ (26) ആണ്‌ അറസ്‌റ്റിലായത്‌.കഴിഞ്ഞ 25 നായിരുന്നു കേസിനാസ്‌പദമായ സംഭവം.
കഞ്ചാവ്‌ വില്‍പ്പനയ്‌ക്കായി കാറില്‍ കടത്തി കൊണ്ട്‌ വരുന്നു എന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ പെരുമ്പുഴയില്‍ പ്രതികള്‍ സഞ്ചരിച്ച്‌ വന്ന കാര്‍ തടഞ്ഞ്‌ നിര്‍ത്തി റാന്നി പോലീസ്‌ രണ്ട്‌ പേരെ പിടികൂടി.
പത്തനംതിട്ട സ്വദേശികളായ താന്നിമൂട്ടില്‍ മുഹമ്മദ്‌ ആഷിഫ്‌ ഷാജി (19) പടിഞ്ഞാറേവീട്ടില്‍ സഞ്‌ജുമനോജ്‌(24) എന്നിവരെയാണ്‌ 125 ഗ്രാം ഹൈബ്രിഡ്‌ കഞ്ചാവ്‌ ഉള്‍പ്പടെ 2.075 കിലോഗ്രാം ഗഞ്ചാവുമായി അന്ന്‌ പിടികൂടിയത്‌.തുടര്‍ച്ചയായ അന്വേഷണത്തിലൂടെ വില്‌പനയ്‌ക്കായി കഞ്ചാവ്‌ എത്തിച്ച്‌ നല്‍കിയ നാലാം പ്രതി പത്തനംതിട്ട സ്വദേശി ശ്രീകൃഷ്‌ണ മഠം വീട്ടില്‍ ദേവീകൃഷ്‌ണ (26)യെ കോട്ടയത്തു നിന്നും പിടികൂടിയിരുന്നു.
ഒളിവില്‍ക്കഴിയുകയായിരുന്ന മൂന്നാം പ്രതിയെ ബാം?ൂര്‍ ബിദ്രഹള്ളിയില്‍ നിന്നും പിടികൂടുകയായിരുന്നുഎന്ന്‌ പോലീസ്‌ അറിയിച്ചു. റാന്നി പോലീസ്‌ ഇന്‍സ്‌പെക്‌ടര്‍ മനോജ്‌ കുമാറിന്റെ നേതൃത്വത്തില്‍ എസ്‌. ഐ. സിബി.എസ്‌, എ.എസ്‌.ഐ. ബിജുമാത്യു,സി. പി. ഒ ശ്രീരാജ്‌, എന്നിവരടങ്ങിയ സംഘമാണ്‌ പ്രതിയെ പിടികൂടിയത്‌. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.

Ads by Google
Advertisement
Sunday 01 Mar 2026 11.58 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW