-->
പത്തനംതിട്ട: മന്ത്രി വീണാ ജോര്‍ജിനു നേരെ നടന്ന അക്രമണത്തില്‍ റെഡ് ഫ്‌ളാഗ് പത്തനംതിട്ട ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു.കേരളത്തിലെ ആരോഗ്യമേഖല കൂടുതല്‍ ജനങ്ങള്‍ക്ക് കരുതലും സംരക്ഷണവും നല്‍കി മുന്നോട്ട് പോകുകയാണ്. പ്രൈവറ്റ് ആശുപത്രികളെ വെല്ലുന്ന കെട്ടിടങ്ങളും , ആധുനിക യന്ത്രസംവിധാനങ്ങളും ഉപയോഗിച്ചുള്ള പരിശോധനകളും, മികച്ച ഡോക്‌ടര്‍മാരുമുണ്ട്. പല സര്‍ക്കാര്‍ ആശുപത്രികളിലും നടക്കുന്ന അവയവ മാറ്റ ശസ്‌ത്രക്രിയകളുമെല്ലാം സാധരണക്കാര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ്.
ആരോഗ്യമേഖല പൂര്‍ണമായി കയ്യടക്കുന്നതിനു വേണ്ടി കോര്‍പ്പറേറ്റുകളെ സഹായിക്കാന്‍ ആരോഗ്യമേഖലയുടെ തലവനായ ആരോഗ്യ മന്ത്രിയെ തന്നെ അപഹസിക്കാനും ഇല്ലായ്‌മ ചെയ്യാനുമാണ് കോണ്‍ഗ്രസ് ശ്രമം. ഇത് കേരള ജനത അംഗീകരിക്കില്ലെന്നും റെഡ് ഫ്‌ളാഗ് നേതാക്കള്‍ പറഞ്ഞു. ജില്ലാ കമ്മറ്റി യോഗത്തില്‍ എം. സജി അദ്ധ്യക്ഷത വഹിച്ചു. പ്രതിക്ഷധ പ്രമേയം സെക്രട്ടറി കെ.ഐ ജോസഫ് അവതരിപ്പിച്ചു. പി. രാജീവ്, കെ.ജി ഷാജി , കെ.കെ. വിനോദ് എന്നിവര്‍ പ്രസംഗിച്ചു.