-->
താനൂര്‍: കൃഷിക്കും ആരോഗ്യ സംരക്ഷണത്തിനും മുന്‍ഗണന നല്‍കി താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ബഡ്‌ജറ്റ് വൈസ് പ്രസിഡണ്ട് നസ്‌റീന്‍ മണ്ണിങ്ങല്‍ അവതരിപ്പിച്ചു.
തൈറോയിഡ്, ശ്വാസകോശ സംബന്ധമായ അസുഖത്തിന് ഹൈടെക് ലാമ്പ് യൂണിറ്റ് തുടങ്ങും. രാത്രികാല ഒ.പി. യൂണിറ്റ്, വീട്ടമ്മമാര്‍ക്ക് കൈത്താങ്ങായി സ്വയം പര്യാപ്‌തത നേടുന്നതിന് വേണ്ടി ഒരു പശു, രണ്ട് ആട്, പത്ത് മുട്ടക്കോഴികള്‍, പച്ചക്കറി വിത്ത് എന്നിവ ഗ്രാമശ്രീ പദ്ധതി പ്രകാരം വിതരണം ചെയ്ും. യയുവാക്കള്‍ക്ക് എ.ഐ. പരിശീലനത്തിന് പ്രത്യേക കേന്ദ്രം കണ്ടെത്തി പരിശീലനം നല്‍കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് നൗഷാദ് പറപ്പൂതടം മുഖ്യപ്രഭാഷണം നടത്തി. താനാളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.പി.ഒ. അസ്‌കര്‍, പെരുമണ്ണ ക്ലാരി പഞ്ചായത്ത് പ്രസിഡണ്ട് താഹിറ പ്രസംഗിച്ചു.