Wednesday, March 11, 2026 Last Updated 46 Min 29 Sec ago English Edition
Todays E paper
Ads by Google
Sunday 01 Mar 2026 11.57 AM

ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ക്ക്‌ മുന്‍ഗണന നല്‍കി താനാളൂര്‍ ഗ്രാമപഞ്ചായത്ത്‌ ബജറ്റ്‌

താനൂര്‍: സുസ്‌ഥിര വികസനം സമഗ്ര വികസനം എന്ന ലക്ഷ്യവുമായി ആരോഗ്യ വിദ്യാഭ്യാസ കാര്‍ഷിക മേഖലകള്‍ക്ക്‌ മുന്‍ഗണന നല്‍കി താനാളൂര്‍ ഗ്രാമ പഞ്ചായത്ത്‌ 2026-27 വര്‍ഷത്തെ ബഡ്‌ജറ്റ്‌ വൈസ്‌ പ്രസിഡന്റ്‌ കെ. ഫാത്തിമ ബീവി അവതരിപ്പിച്ചു.
പ്രസിഡന്റ്‌ വി.പി.ഒ. അസ്‌ഗര്‍ അധ്യക്ഷനായി. ക്ലീന്‍ താനാളൂര്‍ തിളങ്ങും താനാളൂര്‍, വിള കൃഷിസമൃദ്ധി പദ്ധതി -സ്‌മാര്‍ട്ട്‌ കൃഷിഭവന്‍, പഠനകൂട്ട്‌ വിദ്യഭ്യാസ പദ്ധതി, നാട്ടുവെളിച്ചം വഴിവിളക്കുകള്‍, താനാളൂര്‍ തുടങ്ങിയ തനത്‌ മാതൃകാ പദ്ധതികള്‍ ഉള്‍പ്പെടുത്തിയാണ്‌ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുള്ളത്‌. മലപ്പുറം ജില്ലയില്‍ ഈ വര്‍ഷം ആദ്യത്തെ ബഡ്‌ജറ്റ്‌ അവതരിപ്പിക്കുന്ന പഞ്ചായത്താണ്‌ താനാളൂര്‍.
സ്‌ഥിരം സമിതിയധ്യക്ഷന്മാരായ കുഞ്ഞിപ്പ തെയ്ംയമ്പാടി, കെ. സല്‍മത്ത്‌, ടി.കെ. നസീര്‍, പഞ്ചാത്തംഗം കെ.വി.എ. ഖാദര്‍, ആസൂത്രണ ബോര്‍ഡ്‌ ഉപാധ്യക്ഷന്‍ പി.എസ്‌. സഹദേവന്‍, സെക്രട്ടറി യു.ടി. സുരക്ഷിത പ്രസംഗിച്ചു. അസി. സെക്രട്ടറി എ. പത്മകുമാര്‍ സ്വാഗതവും അകൗണ്ടന്റ്‌ വി. സുജിത്ത്‌ നന്ദിയും പറഞ്ഞു. പഞ്ചായത്തംഗങ്ങള്‍, നിര്‍വ്വഹണ ഉദ്യോഗസ്‌ഥര്‍, പഞ്ചായത്ത്‌ ജീവനക്കാര്‍, കുടുംബശ്രി ഭാരവാഹികള്‍ പങ്കെടുത്തു.

Ads by Google
Advertisement
Sunday 01 Mar 2026 11.57 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW