-->
തിരുവല്ല: ജീവിതത്തിലെ സങ്കീര്‍ണതകളും വേദനകളും ആനുകാലിക സാമൂഹ്യാവസ്‌ഥകളും വരച്ചുകാട്ടി മോണോ ആക്‌ട്. എം.ജി യൂണിവേഴിസിറ്റി കലോത്സവ വേദി ഒന്നില്‍ നഗരസഭാ സേ്‌റ്റഡിയത്തില്‍ 69 മോണോ ആക്‌ടില്‍ പലതും സ്‌ത്രീയുടെ നേരെ നടക്കുന്ന പുരുഷാധിപത്യ മനോഭാവങ്ങളെ മഹാഭാരത കഥമുതല്‍ ഇന്നുവരെ എടുത്തുകാട്ടിയായിരുന്നു. സന്യസ്‌തയും പാലാ സെന്റ തോമസ് കോളജ് ബി .എഡ് വിദ്യാര്‍ത്ഥഥിയുമായ ബ്ലെസിയുടെ മോണോ ആക്‌ട് വ്യത്യസ്‌തമായി.
യു. ടൂബില്‍ കണ്ട ചില കഥാതന്തുക്കളെ തന്റെ ശൈലിയില്‍ അതരിപ്പിച്ച് കന്യാസ്‌ത്രീ കൂടിയായ കലാകാരി സദസിന്റെ നിറഞ്ഞ കയ്യടി നേടി മറ്റൊരു പ്രതിഭയായ ചങ്ങനാശേരി മീഡിയാവില്ലേജ് വിദ്യാര്‍ത്ഥിനി സുരജി അവതരിപ്പിച്ചത് എസ്.ഐ. ആര്‍ യഥാര്‍ത്ഥ പൗരന് രാജ്യത്ത് നേരിടുന്ന അവന്റെ നിലനില്‍പ്പ് ഭീഷണിയും ഭക്ഷണത്തിലും ഗോരക്ഷയുടെ പേരിലും നേരിടേണ്ടി വരുന്ന ക്രൂരതകളുമാണ് മോണോ ആക്‌ടില്‍ ജീവിതഗന്ധികളായ നിരവധി വിഷയങ്ങളാണ് അവതരിപ്പിക്കപ്പെട്ടത് പെണ്‍കുട്ടികളായിരുന്നു കൂടുതല്‍ ആണ്‍കുട്ടികളും ശ്രദ്ധേയരായി രാവിലെ 10 ന് ആരംഭിച്ച മോണോ ആക്‌ട് വൈകിയും തുടരുകയാണ്.ഇവിടെ ചങ്ങനാശേരി മീഡിയാ വില്ലേജില്‍ നിന്ന് വിവിധ കലാപരിപാടികളില്‍ 80 ഓളം കുട്ടികള്‍ പങ്കെടുക്കുന്നുണ്ട്.