Wednesday, March 11, 2026 Last Updated 1 Min 23 Sec ago English Edition
Todays E paper
Ads by Google
Sunday 01 Mar 2026 11.57 AM

പ്രതിഭകളുടെ അരങ്ങുണരുമ്പോള്‍ ലഹരിയില്‍ ഉറങ്ങാന്‍ എം.ജി. കലോത്സവവേദിയും

uploads/news/2026/03/827890/2.jpg

തിരുവല്ല : എം.ജി കലോത്സവ (ഇണമൈ) വേദി നാഥനില്ലാ കളരി പോലെ ആര്‍ക്കും കയറി എന്തും കാണിക്കാമെന്നു അവിടുത്തെ രംഗങ്ങള്‍ കണ്ടാല്‍ തോന്നുക. നൂറ്‌ കണക്കിന്‌ വിദ്യാര്‍ഥിനി- വിദ്യാര്‍ഥികളും ഒഫിഷ്യല്‍സും വാളന്റിയര്‍മാരും ഉണ്ടെങ്കിലും സുരക്ഷക്ക്‌ ഒരു പോലീസ്‌ ഉദ്യോഗസ്‌ഥരെ പോലും രാവിലെ 10 മുതല്‍ തുടങ്ങിയ പരിപാടിയില്‍ എവിടെയും കണ്ടില്ല. കസേരകളില്‍ കാഴ്‌ചക്കാരില്ലാതായതോടെ നഗരത്തില്‍ അലയുന്നവരും മദ്യപരും സദസ്‌ കയ്യടക്കി. ഒരു കസേരയില്‍ ഇടം പിടിച്ച മദ്യപാനി ഇരുന്ന ഇരിപ്പില്‍ താഴെക്ക്‌ ഊഴ്‌ന്നിറങ്ങി ഗാഢനിദ്രയില്‍ ആയി.
ഒരു യാചകന്‍ അവിടെ കസേരകളില്‍ കാഴ്‌ചക്കാര്‍ക്ക്‌ വച്ച മാധ്യമങ്ങളുടെ പ്രത്യേക കലോത്സവ പതിപ്പുകള്‍ വാരിക്കൂട്ടി നടക്കുന്നതിനിടെ സ്‌റ്റേജില്‍ മേണോ ആക്‌ട് നടത്തുന്ന കലാകാരന്‌ നേര്‍ക്ക്‌ ശകാരം ചൊരിയുന്നു. ഇടക്ക്‌ അക്രോശിക്കുമ്പോള്‍ മത്സരാര്‍ത്ഥിക്ക്‌ ശ്രദ്ധ പോലും പതറി പോകുന്ന തരത്തില്‍ അയാള്‍ ഒച്ച വയ്‌ക്കുന്നു ഒടുവില്‍ ഏതോ ഒരു സംഘാടകന്‍ അനുനയിപ്പിച്ച്‌ അയാളെ വേദിക്ക്‌ അരികില്‍ നിന്നിറക്കിയിട്ടും അയാള്‍ വീണ്ടും അവിടെ തന്നെ കറങ്ങുന്നു. മറ്റൊരാള്‍ ലുങ്കിയും ബനിയനും ധരിച്ച്‌ മടക്കികുത്തി കസേരയില്‍ ഇരുന്ന്‌ എ എല്ലാമോ മദ്യലഹരിയില്‍ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു നാട്ടുകാരും കലാസ്വാദകരും നന്നേ കുറവായിരുന്നിട്ടും കുട്ടികള്‍ അവരുടെ സര്‍ഗവാസന തെളിമയോടെ അവതരിപ്പിച്ചു. വിവിധ വേദികളില്‍ കലാപ്രകടനങ്ങള്‍ നടന്നു വരുന്ന തിരുവല്ലയിലെ നഗരസഭാ സ്‌റ്റേഡിയത്തിലെ ഒന്നാം വേദിയാണ്‌ നിയന്ത്രണങ്ങള്‍ ഇല്ലാതെ സാമൂഹ്യവിരുദ്ധര്‍ കയറിയിറങ്ങാന്‍ ഇടയായത്‌.

Ads by Google
Advertisement
Sunday 01 Mar 2026 11.57 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW