Friday, March 13, 2026 Last Updated 17 Min 16 Sec ago English Edition
Todays E paper
Ads by Google
Sunday 01 Mar 2026 11.57 AM

സ്വര്‍ണവിലക്കയറ്റം തിരിച്ചടിയായി താലിമാലപോലും വാങ്ങാന്‍ ലക്ഷങ്ങള്‍

uploads/news/2026/03/827889/1.jpg

കോട്ടയം: യുദ്ധ ഭീതിയില്‍ സ്വര്‍ണ വില കുതിക്കുന്നു. സ്വര്‍ണത്തിനു വില കൂടിയതു വിവാഹ ആവശ്യങ്ങള്‍ക്കു സ്വര്‍ണം വാങ്ങുന്നവര്‍ക്കു തിരിച്ചടിയാണ്‌. സുരക്ഷിത നിക്ഷേപമെന്നനിലയിലേക്കു നിക്ഷേപകര്‍ സ്വര്‍ണത്തിലേക്കു നീങ്ങുന്നതാണു വിലയില്‍ പ്രതിഫലിക്കുന്നത്‌. വില കൂടുന്നതു കണ്ട്‌ സ്വര്‍ണം വില്‍ക്കാന്‍ തയാറായും നിരവധി പേര്‍ ഉണ്ട്‌.
വില ഇനിയും കൂടുമോ എന്ന നിരീക്ഷണത്തിലാണിവര്‍.
ഇന്നലെ ഒറ്റ ദിവസം പവന്‍ വിലയില്‍ 5,240 രൂപയുടെ വര്‍ധനയാണ്‌ ഉണ്ടായത്‌. കേരളത്തില്‍ ഗ്രാം വില 365 രൂപ വര്‍ധിച്ച്‌ 15,465 രൂപയും പവന്‍ വില 2,920 രൂപ ഉയര്‍ന്ന്‌ 1,23,720 രൂപയുമായി. വരും ദിവസങ്ങളില്‍ സ്വര്‍ണം വില കൂടുമെന്നതിനാല്‍ ആളുകള്‍ വാങ്ങാന്‍ താല്‍പര്യം കാണിക്കുന്നുണ്ടെന്നു വ്യാപാരികള്‍ പറയുന്നു. അതേസമയം, സ്വര്‍ണം വില്‍ക്കാന്‍ താല്‍പര്യമുള്ളവര്‍ വില ഇനിയും വര്‍ധക്കുമെന്ന പ്രതീക്ഷയിലാണ്‌. കഴിഞ്ഞ തവണ റെക്കോര്‍ഡ്‌ മുന്നേറ്റം നടത്തിയ സമയത്തും സ്വര്‍ണം വില്‍ക്കുന്നവരുടെ എണ്ണം ഏറിയിരുന്നു.
സ്വര്‍ണത്തിനു വില കൂടിയതു വിവാഹ ആവശ്യങ്ങള്‍ക്കു സ്വര്‍ണം വാങ്ങുന്നവര്‍ക്കു തിരിച്ചടിയാണ്‌. താലിമാല പോലും വാങ്ങാന്‍ കടം മേടിക്കേണ്ട അവസ്‌ഥയിലാണു മിക്ക കുടുംബങ്ങളും. നിര്‍ധന കുടുംബങ്ങള്‍ പോലും പെണ്‍ മക്കളെ വിവാഹം കഴിച്ച്‌ അയയ്‌ക്കുമ്പോള്‍ ശരാശരി ഒന്നു മുതല്‍ അഞ്ചു പവന്‍ വരെ നല്‍കിയിരുന്നു. സ്വര്‍ണത്തിന്റെ വില കൂടിയതോടെ ഏതു വിധേനയും സ്വര്‍ണം വാങ്ങി വിവാഹത്തിന്റെ മറ്റു ചെലവുകള്‍ കുറയ്‌ക്കാനാണ്‌ ഭൂരിഭാഗം മാതാപിതാക്കളുടെയും ശ്രമം. അതേസമയം പൊന്നിനു വില കൂടിയതോടെ സ്വര്‍ണം വില്‍ക്കുന്നവരേക്കാള്‍ പണയം വയ്‌ക്കുന്നവരുടെ എണ്ണമേറി. വില ഉയര്‍ച്ചയുടെ ആദ്യ ഘട്ടത്തില്‍ വില്‍ക്കുന്നവരുടെ എണ്ണമായിരുന്നു ഏറെയും. ഇപ്പോള്‍ പണയപ്പെടുത്തിയാല്‍ പവന്‌ ഒരു ലക്ഷത്തിലേറെ രൂപ ലഭിക്കും.
വരും ദിവസങ്ങളില്‍ സ്വര്‍ണത്തിനു വില കൂടുമെന്ന പ്രവണതായണ്‌ ഉള്ളത്‌. ഇറാനില്‍ ആക്രമണം ഉണ്ടായതോടെ സുരക്ഷിത നിക്ഷേപമെന്നനിലയിലേക്കു നിക്ഷേപകര്‍ സ്വര്‍ണത്തിലേക്കു നീങ്ങുന്നതാണു വിലയില്‍ പ്രതിഫലിക്കുന്നത്‌.

Ads by Google
Advertisement
Sunday 01 Mar 2026 11.57 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW