Wednesday, March 11, 2026 Last Updated 1 Min 13 Sec ago English Edition
Todays E paper
Ads by Google
Sunday 01 Mar 2026 11.57 AM

ഏകാഭിനയത്തില്‍ ആലിന്‍ ഷെറിന്റെ കഥപറഞ്ഞ്‌ ശിവാനി മേനോന്‍

uploads/news/2026/03/827888/4.jpg

തിരുവല്ല: വാഹനാപകടത്തില്‍ മരണപ്പെട്ട ആലിന്‍ ഷെറിന്റെ കഥപറഞ്ഞ്‌ ഉപ്പും മുളകും താരം ശിവാനി മേനോന്‍.അവയവദാനത്തിന്റെ മഹത്തായ മാതൃക ആലിന്‍ ഷെറിന്റെ നാട്ടില്‍ പറയാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന്‌ ശിവാനി പറഞ്ഞു. നടുക്കുന്ന ഓര്‍മകള്‍ക്ക്‌ സാക്ഷിയായ അച്‌ഛനും അമ്മയും ബന്ധുക്കളും അടക്കം വേദിയില്‍ മിന്നിമറഞ്ഞു . കരുണയുടെ പര്യായമായ മാലാഖക്കുട്ടിയുടെ അമ്മയിലൂടെയാണ്‌ കഥപുരോഗമിക്കുന്നത്‌. അപകടശേഷം മസ്‌തിഷ്‌ക മരണം സംഭവിച്ചെന്ന്‌ സ്‌ഥിതീകരിക്കുന്നതും തുടര്‍ന്ന്‌ അവയവദാനത്തിന്റെ നല്ലമാതൃക കുടുംബം അംഗീകരിക്കുന്നതും ഭാവതീവ്രതയോടെയാണ്‌ വേദിയില്‍ ശിവാനി മേനോന്‍ അവതരിപ്പിച്ചത്‌. ഇനിയും എന്നെ അമ്മെയെന്ന്‌ വിളിക്കാന്‍ കുഞ്ഞ്‌ ആലിന്‍ ഇല്ലെന്ന്‌ പൊട്ടിക്കരയുന്ന മാതാവിന്‌ മുന്നിലേക്ക്‌ നാല്‌ കുരുന്നുകള്‍ കുരുന്നുകള്‍ കൊഞ്ചലോടെ വിളിക്കുന്നത്‌ വേദിയെ കണ്ണീരണിയിച്ചു. ശുന്യതയുടെ സാധ്യതകളെ ഉപയോഗിച്ച്‌ അമ്മ,മമ്മി,ഉമ്മ,മാ, എന്ന്‌ വ്യത്യസ്‌ഥ പ്രയോഗത്തില്‍ വിളിച്ചതും വികാരാതീതമായി. ആലുവ യുസികോളേജില്‍ സൈക്കോളജിയില്‍ ഒന്നാം വര്‍ഷവിദ്യാര്‍ത്ഥിയാണ്‌ ശിവാനി മേനോന്‍. എംജി.കലോത്സവത്തില്‍ ആദ്യമായെത്തിയ ശിവാനിയെ എത്തുന്നത്‌ കലാഭവന്‍ നൗഷാദാണ്‌ കഥപഠിപ്പിച്ചത്‌. അച്‌ഛന്‍ ആനന്ദിനും അമ്മ മീനയ്‌ക്കും ഒപ്പമാണ്‌ ശിവാനി കലോത്സവത്തിന്‌ എത്തിയത്‌.

Ads by Google
Advertisement
Sunday 01 Mar 2026 11.57 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW