Wednesday, March 11, 2026 Last Updated 7 Min 26 Sec ago English Edition
Todays E paper
Ads by Google
Sunday 01 Mar 2026 11.57 AM

മെഡിക്കല്‍ കോളജ്‌ സമരം ഒത്തുതീര്‍പ്പില്‍ എത്തിക്കണം: ആര്‍.ജെ.ഡി.

ആലപ്പുഴ: ഗവ. മെഡിക്കല്‍ കോളജുകളില്‍ ഡോക്‌ടര്‍മാര്‍ നടത്തിവരുന്ന സമരം ഒത്തുതീര്‍പ്പില്‍ എത്തിക്കാന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും അടിയന്തരമായി ഇടപെടണമെന്ന്‌ രാഷ്‌ട്രീയ ജനതാദള്‍ (ആര്‍.ജെ.ഡി.) ആലപ്പുഴ നിയോജകമണ്ഡലം കമ്മിറ്റിയോഗം ആവശ്യപ്പെട്ടു.
ഒ.പിയും ശസ്‌ത്രക്രിയകളും ചികിത്സയും മുടങ്ങിയിട്ട്‌ ദിവസങ്ങളായി. പാവപ്പെട്ട രോഗികളാണ്‌ സമരം മൂലം ദുരിതത്തിലായിരിക്കുന്നതെന്ന്‌ അധികാരികള്‍ മറന്നുപോകരുതെന്ന്‌ യോഗം ഓര്‍മ്മിപ്പിച്ചു. ഡോക്‌ടര്‍മാര്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങളില്‍ ന്യായവും അന്യായവും ഉണ്ട്‌. ഇന്നത്തെ സിസ്‌റ്റത്തില്‍നിന്ന്‌ പ്രവര്‍ത്തിച്ച്‌ തെറ്റായിമാറുന്ന ചട്ടങ്ങള്‍ ഭേദഗതി ചെയ്യാന്‍ പര്യാപ്‌തമായ നിര്‍ദേശങ്ങള്‍ നിവേദനങ്ങള്‍ വഴി സമര്‍പ്പിച്ച്‌ കാര്യനിവൃത്തി തേടു കയാണ്‌ വേണ്ടത്‌. പാവപ്പെട്ട രോഗികളുടെ അഭയസ്‌ഥാനമായ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ സ്‌തംഭിപ്പിച്ച്‌ സ്വകാര്യ ആശുപത്രി സംഘങ്ങള്‍ക്ക്‌ ലാഭം കൊയ്യാന്‍ ജനകീയ ഡോക്‌ടര്‍മാര്‍ അവസരം സൃഷ്‌ടിക്കരുതെന്നും യോഗം അഭിപ്രായപ്പെട്ടു.യോഗത്തില്‍ ആര്‍.ജെ.ഡി. ആലപ്പുഴ മണ്ഡലം പ്രസിഡന്റ്‌ അഡ്വ. സെയ്‌തുമുഹമ്മദ്‌ സാലിഹ്‌ അധ്യക്ഷനായിരുന്നു. ജില്ലാപ്രസിഡന്റ്‌ സാദിഖ്‌ എം. മാക്കിയില്‍ യോഗം ഉദ്‌ഘാടനം ചെയ്‌തു. ജില്ലാസെക്രട്ടറി പി.ജെ. കുര്യന്‍, വി.എസ്‌. ജോഷി, ടോം ജോസഫ്‌, വി.ആര്‍. ചെറിയാന്‍, രാജുജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Sunday 01 Mar 2026 11.57 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW