Wednesday, March 11, 2026 Last Updated 7 Min 44 Sec ago English Edition
Todays E paper
Ads by Google
Sunday 01 Mar 2026 11.57 AM

കേരള സ്‌റ്റോറി - 2 പ്രദര്‍ശിപ്പിക്കാനുള്ള നീക്കം തടഞ്ഞു

കോട്ടയം: കേരള സ്‌റ്റോറി - 2 കോട്ടയം അനശ്വര തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കാനുള്ള നീക്കം തടഞ്ഞു ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍. അനശ്വര തിയേറ്ററില്‍ 11 മണിക്കാണ്‌ ആദ്യ ഷോ ആരംഭിച്ചത്‌. തുടര്‍ന്ന്‌ ഉച്ചയ്‌ക്ക് 12 ന്‌ ആദ്യ പകുതി പിന്നിട്ട സമയത്താണു പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ എത്തിയത്‌.
സിനിമ കാണാന്‍ 24 പേരാണ്‌ എത്തിയിരുന്നത്‌. തുടര്‍ന്ന്‌ പ്രദര്‍ശനം തടസപ്പെടുത്തിയ ഇവര്‍ സിനിമ കാണാന്‍ എത്തിയവരോട്‌ ടിക്കറ്റ്‌ നിരക്ക്‌ തിരികെ നല്‍കാമെന്ന്‌ ഉറപ്പ്‌ നല്‍കി പുറത്തു പോകണമെന്ന്‌ ആവശ്യപ്പെട്ടു.ഇതിനിടയില്‍ ദമ്പതികളായ കാഴ്‌ചക്കാര്‍ പുറത്തിറങ്ങാന്‍ വിസമ്മതിച്ചതു ചെറിയ പ്രതിഷേധത്തിനിടയാക്കി. തുടര്‍ന്ന്‌ ദമ്പതികള്‍ പിന്‍വാങ്ങുകയുമായിരുന്നു.കേരള സ്‌റ്റോറിയുടെ പോസ്‌റ്ററുകളും പ്രവര്‍ത്തകര്‍ വലിച്ചുകീറി നശിപ്പിച്ചു.പോലീസും സ്‌ഥലത്തെത്തിയിരുന്നു. ഡിവൈഎഫ്‌ഐ പ്രതിഷേധം ശക്‌തമായതോടെ വൈകിട്ട്‌ 5.45, രാത്രി 8.45 എന്നീ സമയങ്ങളിലുള്ള പ്രദര്‍ശനവും റദ്ദാക്കി.

Ads by Google
Advertisement
Sunday 01 Mar 2026 11.57 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW