Thursday, March 12, 2026 Last Updated 11 Min 15 Sec ago English Edition
Todays E paper
Ads by Google
Sunday 01 Mar 2026 11.57 AM

വഴിയരികിലെ കൈയേറ്റം: നടപടി ശക്‌തമാക്കും

കോട്ടയം: വഴിയരിക്‌ കൈയേറി സ്വകാര്യ വ്യക്‌തികള്‍ അനധികൃതമായി വ്യാപാരസ്‌ഥാപനങ്ങള്‍ ആരംഭിക്കുന്നത്‌ തടയാന്‍ ശക്‌തമായ നടപടികള്‍ സ്വീകരിക്കാന്‍ കലക്‌ടര്‍ ചേതന്‍കുമാര്‍ മീണയുടെ അധ്യതയില്‍ ചേര്‍ന്ന ജില്ലാ വികസനസമിതി യോഗം തീരുമാനിച്ചു. ഇതുസംബന്ധിച്ചു ചീഫ്‌ വിപ്പ്‌ ഡോ. എന്‍. ജയരാജ്‌ കഴിഞ്ഞ വികസനസമിതി യോഗത്തില്‍ ഉന്നയിച്ച പരാതിയിന്മേല്‍ തുടര്‍നടപടികള്‍ എടുത്തുവരുന്നതായി വിവിധ വകുപ്പുമേധാവികള്‍ യോഗത്തെ അറിയിച്ചു.
പൊതുമരാമത്ത്‌ വകുപ്പ്‌ നിരത്തുവിഭാഗത്തിനു കീഴില്‍ വരുന്ന റോഡുകളിലെ കൈയേറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെടുമ്പോള്‍ തന്നെ നോട്ടീസ്‌ നല്‍കി ഒഴിപ്പിച്ചുവരുന്നതായി എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയര്‍ അറിയിച്ചു.
തെരുവോര കച്ചവടം നടത്തുന്ന സ്‌ഥാപനങ്ങളില്‍ കൃത്യമായി പരിശഓധന നടത്തിവരുന്നതായി ജില്ലാ ഫുഡ്‌ സേഫ്‌റ്റി ഓസര്‍ അറിയിച്ചു. അനധികൃത കച്ചവടം ഒഴിപ്പിക്കുന്നതിന്‌ തദ്ദേശ സ്‌ഥാപനങ്ങള്‍ സ്വീകരിക്കുന്ന നടപടികള്‍ക്കു പോലീസ്‌ സംരക്ഷണം നല്‍കുമെന്ന്‌ ജില്ലാ പോലീസ്‌ അധികൃതര്‍ പറഞ്ഞു. സര്‍ക്കാര്‍ ഓഫീസുകളിലെ നിര്‍മാണപ്രവര്‍ത്തനങ്ങളുമായും മറ്റും ബന്ധപ്പെട്ട്‌ മരങ്ങള്‍ മുറിക്കുന്നതിനുള്ള നടപടികളില്‍ പ്രായോഗികമായ സമീപനം സ്വീകരിക്കണമെന്നു കലക്‌ടര്‍ ഉദ്യോഗസ്‌ഥര്‍ക്ക്‌ നിര്‍ദേശം നല്‍കി. മരം മുറിക്കാനാവാത്തതുകൊണ്ട്‌ നിര്‍മാണപ്രവൃത്തികള്‍ തടസപ്പെടുന്ന സാഹചര്യം പലയിടത്തുമുണ്ടെന്നു കലക്‌ടര്‍ ചൂണ്ടിക്കാട്ടി. ബസ്‌ സൗകര്യമില്ലാത്ത മണ്ണാര്‍ക്കയം- മെഡിക്കത്തോട്‌- തോട്ടക്കവല വഴി പുതിയ ബസ്‌ റൂട്ട്‌ അനുവദിക്കുന്ന കാര്യത്തില്‍ മാര്‍ച്ച്‌ ഏഴിനകം ആര്‍.ടി.എ യോഗം ചേര്‍ന്നു തീരുമാനമെടുക്കണമെന്നു കലക്‌ടര്‍ നിര്‍ദേശം നല്‍കി. കുടിവെള്ള ക്ഷാമമുള്ള സ്‌ഥലങ്ങളില്‍ അടിയന്തര നടപടികളെടുത്ത്‌ പരിഹാരം കാണണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. എ.ഡി.എം എസ്‌ ശ്രീജിത്ത്‌, ജില്ലാ പ്ലാനിങ്‌ ഓഫീസര്‍ എം.പി. അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Sunday 01 Mar 2026 11.57 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW