Tuesday, March 10, 2026 Last Updated 56 Min 14 Sec ago English Edition
Todays E paper
Ads by Google
Sunday 01 Mar 2026 11.56 AM

നോമ്പുകാലവും ചൂടും ഒരുമിച്ചെത്തി; പഴവിപണി സജീവമായി

uploads/news/2026/03/827881/1.jpg

മട്ടന്നൂര്‍ : കത്തുന്ന ചൂടും നോമ്പുകാലവും ഒരുമിച്ചെത്തിയപ്പോള്‍ പഴവിപണി സജീവമായി. ഫെബ്രുവരി മാസത്തില്‍ തന്നെ ചൂടിന്റെ കാഠിന്യം ഇരട്ടി വര്‍ധിക്കുകയും നോമ്പുകാലവും ഒരുമിച്ച്‌ വരികയും ചെയ്‌തതോടെ പഴവിപണി സജീവമായി. നോമ്പുകാലത്താണ്‌ പഴ വിപണിയില്‍ ഏറ്റവും കുടുതല്‍ കച്ചവടം നടക്കുന്നത്‌.
വിവിധതരം പഴങ്ങളാണ്‌ വിപണിയില്‍ എത്തിത്തുടങ്ങിയത്‌.സൗദി അറേബ്യ ഈജിപ്‌ത് ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഉത്തരപ്രദേശ്‌ ആന്ധ്ര കര്‍ണാടക തമിഴ്‌നാട്‌ എന്നീ സംസ്‌ഥാനങ്ങളില്‍ നിന്നുമാണ്‌ പഴങ്ങള്‍ എത്തുന്നത്‌. പല പഴങ്ങള്‍ക്കും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു നേരിയ വിലവര്‍ധനവാണ്‌ ഉണ്ടായിട്ടുള്ളത്‌. മുത്തിരി, അപ്പിള്‍, ഓറഞ്ച്‌, മൂസംബി, പൈനാപ്പിള്‍, ഉറുമാന്‍ പഴം, തുടങ്ങിയ പഴങ്ങളാണ്‌ വിപണിയില്‍ ഏറെയുള്ളത്‌. ഇതിനും പുറമെ നോമ്പ്‌ തുറയിലെ പ്രധാന വിഭവമായ ബത്തക സജീവമായി വിപണിയില്‍ ഉണ്ട്‌.
രണ്ട്‌ തരത്തിലുള്ള ബത്തക്കയാണ്‌ ഉള്ളത്‌ ഒന്ന്‌ വലിപ്പമുള്ളതും മറ്റേത്‌ കിരണ്‍ ബത്തക്കയുമാണ്‌ ഉള്ളത്‌. ചുവപ്പ്‌ നിറത്തിലും മഞ്ഞ നിറത്തിലും ബത്തക്ക ലഭ്യമാണ്‌ എങ്കിലും ചുവന്ന ബത്തക്കയാണ്‌ ആവശ്യക്കാര്‍ കുടുതല്‍ ഇനി വരു ദിവസങ്ങളില്‍ സമുഹനോമ്പുതുറകള്‍ വ്യാപകമാകുന്നതോടെ പഴവി പണിയില്‍ കച്ചവടം ഇരട്ടിയായി വര്‍ദ്ധിക്കും.
ഇതിനും ചൂടിന്റെ ശക്‌തി കൂടിയതോടെ കൂള്‍ബാറുകളിലും കച്ചവടം ഇരട്ടിയായി വര്‍ദ്ധിച്ചിട്ടുണ്ട്‌. മുത്തിരി, അപ്പിള്‍, ഓറഞ്ച്‌,മൂസംബി,പൈനാപ്പിള്‍, ഉറുമാന്‍ പഴം ജൂസ്‌കള്‍, മിക്‌സഡ്‌ ജൂസുകള്‍ നാരാങ്ങ വെള്ളം, ഇളനീര്‍ എന്നിവയും കുള്‍ബാര്‍ കടകളില്‍ സജീവമായിട്ടുണ്ട്‌.
മാര്‍ച്ച്‌, ഏപ്രില്‍ മാസങ്ങളില്‍ ചുട്‌ ഗണ്യമായി വര്‍ധിക്കാന്‍ തുടങ്ങിയാല്‍ ദാഹശമന വിപണി വീണ്ടും സജീവമാവും.

Ads by Google
Advertisement
Sunday 01 Mar 2026 11.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW