-->
മട്ടന്നൂര്‍: അരാഷ്ര്‌ടീയമായിക്കൊണ്ടിരിക്കുന്ന വിദ്യാര്‍ഥി സമൂഹത്തെ രാഷ്ര്‌ടീയവല്‍ക്കരിക്കാനും രാഷ്ര്‌ടീയ ബോധമുള്ളവരാക്കാനും എസ്.എഫ്.ഐ മുന്നിട്ടിറങ്ങണമെന്ന് പ്രശസ്‌ത എഴുത്തുകാരന്‍ പി.വി ഷാജി കുമാര്‍ അഭിപ്രായപ്പെട്ടു. മട്ടന്നൂര്‍ പി.പി ഗോവിന്ദന്‍ സ്‌മാരക മന്ദിരത്തില്‍ എസ്.എഫ്.ഐ കണ്ണൂര്‍ ജില്ലാ സമ്മേളനം ഉദ്‌ഘാടനം ചെയ്ുകയയായിരുന്നു അദ്ദേഹം. രാഷ്ര്‌ടീയം അറിയാത്ത കുട്ടികളാണ് ഇപ്പോഴത്തെത്. അവര്‍ക്ക് ജനാധിപത്യപ്രക്രിയയില്‍ വോട്ട് ചെയ്യാന്‍ പോലും താല്‍പ്പര്യം ഇല്ല. ഇത്തരം അരാഷ്ര്‌ടീവല്‍ക്കരിക്കപ്പെടുന്ന ഒരു വിദ്യാര്‍ഥി സമൂഹത്തെ രാഷ്ര്‌ടീയ ബോധമുള്ളവരാക്കാനും അവര്‍ക്കിടയില്‍ രാഷ്ര്‌ടീയവല്‍ക്കരണം നടത്താനും ഉള്ള ഇടപെടല്‍ ഉണ്ടാവണം.
പത്തുവര്‍ഷം മുമ്പുള്ള കേരളം ഈ തലമുറകള്‍ക്ക് അറിയില്ല. അതുകൊണ്ടുതന്നെ ആ കാലഘട്ടത്തിലെ കേരളത്തെയും ഇപ്പോഴത്തെ കേരളത്തെയും വിദ്യാര്‍ഥികള്‍ക്കിടയില്‍ ബോധവല്‍ക്കരണം ഉണ്ടാകണം. കുട്ടികളില്‍ ഇടതുപക്ഷ ആഭിമുഖ്യം ഉണ്ടാക്കിയെടുക്കാന്‍ ആവശ്യമായ ഇടപെടലാണ് എസ്.എഫ്.ഐയുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടത്. അത്തരത്തില്‍ അവര്‍ക്കിടയില്‍ കൃത്യമായ രാഷ്ര്‌ടീയം പറയാന്‍ പറ്റുക എസ്‌എഫ്‌ഐക്കാണ്. അത്തരം ഇടപെടലാണ് കാലഘട്ടം എസ്.എഫ്.ഐ എന്ന സംഘടനയിലൂടെ ആവശ്യപ്പെടുന്നത് അദ്ദേഹം പറഞ്ഞു. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് ടി.പി അഖില അധ്യക്ഷയായി. സംഘാടകസമിതി ചെയര്‍മാന്‍ പി. പുരുഷോത്തമന്‍ സ്വാഗതം പറഞ്ഞു. കണ്‍വീനര്‍ എം. രതീഷ്, പി.കെ ശ്യാമള, സി. രജനി എന്നിവര്‍ സംസാരിച്ചു.