-->
തലശേരി: കേരള സ്‌റ്റോറി 2 എന്ന സിനിമ പ്രദര്‍ശിപ്പിക്കുന്നത് തടയാന്‍ എത്തിയ ഡിവൈഎഫ്‌ഐക്കാര്‍ മതമൗലികവാദികള്‍ക്ക് കുഴലൂതുകയാണെന്ന് ബിജെപി തലശ്ശേരി മണ്ഡലം പ്രസിഡന്റ് കെ ലിജേഷ് പറഞ്ഞു. ഭാരതത്തില്‍ നടന്നുകൊണ്ടിരിക്കുന്ന മതമൗലികവാദ പ്രവര്‍ത്തനങ്ങളെയും ലൗ ജിഹാദ് ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ സ്വീകരിച്ചുകൊണ്ട് മതപരിവര്‍ത്തനം നടത്തുന്നതും തുറന്നു കാണിക്കുകയാണ് കേരള സ്‌റ്റോറി 2 എന്ന സിനിമയിലൂടെ ചെയ്ുന്നയത്. ഇസ്ലാമിക മതതീവ്രവാദികളുടെ ശക്‌തമായ സാന്നിധ്യമുള്ള തലശ്ശേരി പോലൊരു സ്‌ഥലത്ത് ഡിവൈഎഫ്‌ഐ നേരിട്ട് ഇത്തരം തീവ്രവാദ സംഘടനകളെ സംരക്ഷിക്കുവാനുള്ള നിലപാട് സ്വീകരിക്കുന്നത് ഡിവൈഎഫ്‌ഐ യിലും സിപിഎമ്മിനും പ്രവര്‍ത്തിച്ചുവരുന്ന എസ്‌ഡിപിഐക്കാരുടെ ആസൂത്രണത്തില്‍ ആണെന്നും ഇത് അപകടകരമായ സാഹചര്യത്തെയാണ് സൂചിപ്പിക്കുന്നത് എന്നും ലിജേഷ് പ്രസ്‌താവനയിലൂടെ അറിയിച്ചു. തലശ്ശേരിയിലെ തീയേറ്ററുകളില്‍ കേരള സ്‌റ്റോറി 2 പ്രദര്‍ശിപ്പിക്കുന്നതിന് തീയറ്ററുകള്‍ക്ക് സംരക്ഷണം ഒരുക്കുമെന്നും ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് വേണ്ടി ഏതറ്റം വരെയും പ്രതിരോധം തീര്‍ക്കും എന്നും യുവമോര്‍ച്ച തലശ്ശേരി മണ്ഡലം പ്രസിഡന്റ് കെ.വി മിഥുന്‍ യോഗത്തില്‍ പറഞ്ഞു. യോഗത്തില്‍ മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ എപി നിശാന്ത് അഡ്വക്കേറ്റ് മിലി ചന്ദ്ര എന്നിവര്‍ സംസാരിച്ചു.