Saturday, March 14, 2026 Last Updated 22 Min 33 Sec ago English Edition
Todays E paper
Ads by Google
Sunday 01 Mar 2026 11.56 AM

ഹണി ട്രാപ്പും ലഹരിയുടെ കാണാപ്പുറങ്ങളും

ആലപ്പുഴ സ്വദേശിയായ ഒരു പ്രവാസി വ്യവസായിക്ക്‌ 10 ലക്ഷം രൂപ നഷ്‌ടപ്പെട്ടത്‌ ആയുര്‍വേദത്തോടൊപ്പം സ്‌ത്രീയുടെ സ്‌പര്‍ശന സുഖം തേടിപ്പോയതോടെയാണ്‌. സ്‌പായിലെത്തിയ വ്യവസായി, പണം വാരിയെറിഞ്ഞ്‌ സുന്ദരിയായ യുവതിയുടെ സേവനം ഉറപ്പാക്കി. എല്ലാം ആസ്വദിച്ച്‌ മടങ്ങി ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ്‌ ഒരു അജ്‌ഞാതന്‍ വിളിച്ച്‌ ഫോണിലേക്ക്‌ അയച്ച വീഡിയോ നോക്കാന്‍ ആവശ്യപ്പെട്ടത്‌. തന്റെ സ്വകാര്യ ദൃശ്യങ്ങള്‍ കണ്ട്‌ ഭയന്ന വ്യവസായി മാനം കാക്കാന്‍ കാലുപിടിച്ചു അപേക്ഷിച്ചു. പോലീസ്‌ കേസില്ലാതെ ഒതുക്കിത്തീര്‍ക്കാന്‍ അദ്ദേഹം തന്നെ ലക്ഷങ്ങള്‍ നല്‍കി ആ ചതിക്കുഴിയില്‍ നിന്ന്‌ തലയൂരി.
ഭിത്തികള്‍ക്കും കണ്ണാടികള്‍ക്കും
പിന്നിലെ കാമറക്കണ്ണുകള്‍!

ഉപഭോക്‌താക്കള്‍ മസാജ്‌ റൂമുകളില്‍ പ്രവേശിക്കുന്നത്‌ പൂര്‍ണ്ണ വിശ്വാസത്തോടെയാണ്‌. എന്നാല്‍ മിക്കയിടങ്ങളിലും അതിസൂക്ഷ്‌മമായ ഹൈറെസല്യൂഷന്‍ ക്യാമറകള്‍ വസ്‌ത്രം മാറുന്ന ഇടങ്ങളിലും മസാജ്‌ ടേബിളിന്‌ അഭിമുഖമായും ഒളിപ്പിച്ചിട്ടുണ്ടാകും. എ.സി വെന്റുകള്‍, പ്ലഗ്‌ പോയിന്റുകള്‍, ഫ്‌ലവര്‍ വേസുകള്‍ എന്നിവയിലെല്ലാം ഈ കാമറക്കണ്ണുകള്‍ പതിയിരിക്കുന്നു. ഇടപാടുകാരന്റെ ഓരോ ചലനങ്ങളും റെക്കോര്‍ഡ്‌ ചെയ്പ്പെയടുന്നുണ്ടെന്ന്‌ അയാള്‍ അറിയുന്നില്ല.
സ്‌ത്രീയുടെ സ്‌പര്‍ശനസുഖം തേടിപ്പോകുന്ന രാഷ്‌ട്രീയ നേതാക്കള്‍, ഉന്നത ഉേദ്യാഗസ്‌ഥര്‍, വന്‍കിട വ്യാപാരികള്‍ എന്നിവരാണ്‌ ഈ സംഘത്തിന്റെ പ്രധാന ലക്ഷ്യം. ഇവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം പിന്നീട്‌ ഗുണ്ടകള്‍ വഴി ലക്ഷങ്ങള്‍ ആവശ്യപ്പെടും. പണം നല്‍കിയില്ലെങ്കില്‍ വീഡിയോ കുടുംബാംഗങ്ങള്‍ക്കോ സോഷ്യല്‍ മീഡിയയിലോ നല്‍കുമെന്ന്‌ ഭീഷണിപ്പെടുത്തും. മാനക്കേട്‌ ഭയന്ന്‌ പലരും പോലീസില്‍ പരാതിപ്പെടാതെ ലക്ഷങ്ങള്‍ നല്‍കി ഒത്തുതീര്‍പ്പാക്കുന്നു. ഈ പണം ഉപയോഗിച്ചാണ്‌ മാഫിയ വീണ്ടും തഴച്ചുവളരുന്നത്‌. പല കേസുകളും തെളിവില്ലാതെ ഒതുക്കിത്തീര്‍ക്കാന്‍ പോലീസിനെ പ്രേരിപ്പിക്കുന്നതും ഈ ദൃശ്യങ്ങള്‍ തന്നെയാണ്‌.

ലഹരി വിതരണ കേന്ദ്രങ്ങള്‍

സിന്തറ്റിക്‌ ലഹരിയുടെ വിതരണ കേന്ദ്രങ്ങളായി കേരളത്തിലെ മസാജ്‌ സെന്ററുകള്‍ മാറുന്നതായി കേന്ദ്ര സര്‍ക്കാരിന്റെ നാര്‍ക്കോട്ടിക്‌ കണ്‍ട്രോള്‍ ബ്യൂറോ (മ്മങ്കങ്ങ) നടത്തിയ അന്വേഷണങ്ങളില്‍ വ്യക്‌തമായിട്ടുണ്ട്‌. മസാജിനെത്തുന്ന യുവാക്കള്‍ക്ക്‌ തുടക്കത്തില്‍ സ്‌റ്റാമിന കൂട്ടാനെന്ന വ്യാജേന എം.ഡി.എം.എ (പ്പപ്പക്ക) പോലുള്ള മാരക മരുന്നുകള്‍ നല്‍കുന്നു. ഒരിക്കല്‍ ഇതിന്റെ ലഹരി അറിഞ്ഞാല്‍, സ്‌ത്രീയുടെ സാമീപ്യം കൂടി ലഭിക്കുമ്പോള്‍ ലഭിക്കുന്ന സന്തോഷം അവരെ വീണ്ടും ആ കേന്ദ്രങ്ങളിലേക്ക്‌ ആകര്‍ഷിക്കുന്നു. മസാജിന്റെ പണത്തോടൊപ്പം ലഹരിമരുന്നിന്റെ ലാഭം കൂടി ലഭിക്കുന്നത്‌ നടത്തിപ്പുകാര്‍ക്ക്‌ ഇരട്ടി വരുമാനമാണ്‌ നല്‍കുന്നത്‌.

രാജ്യാന്തര ശൃംഖലയും
നിയമത്തിലെ പഴുതുകളും
കോട്ടയം കേന്ദ്രമായുള്ള ഏജന്‍സിക്ക്‌ അന്താരാഷ്‌ട്ര തലത്തില്‍ പോലും ബന്ധങ്ങളുണ്ട്‌. പെണ്‍കുട്ടികളെ ഹണി ട്രാപ്പിനായി ഉപയോഗിച്ച ശേഷം അവരെ പിന്നീട്‌ വിദേശത്തേക്ക്‌ കടത്തുന്ന മനുഷ്യക്കടത്ത്‌ ശൃംഖലയും ഇതിന്‌ പിന്നിലുണ്ട്‌. ഓരോ റെയ്‌ഡ് നടക്കുമ്പോഴും ഇവര്‍ പുതിയ പേരുകളില്‍ പുതിയ സ്‌ഥലങ്ങളില്‍ സ്‌പാകള്‍ തുറക്കുന്നു. നിലവില്‍ തദ്ദേശ സ്‌ഥാപനങ്ങള്‍ നല്‍കുന്ന ലൈസന്‍സില്‍ തന്നെ മസാജുമായുള്ള വ്യവസ്‌ഥകള്‍ വ്യക്‌തമായി വിവരിച്ചിട്ടുണ്ട്‌. ക്രോസ്‌ മസാജ്‌ ചെയ്യാമെങ്കിലും പുരുഷന്റെ രഹസ്യഭാഗങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന വ്യവസ്‌ഥയുണ്ട്‌. എന്നാല്‍ മിക്കയിടങ്ങളിലും ഇത്തരം ചട്ടങ്ങള്‍ ലംഘിക്കപ്പെടുന്നു. ഒരു അപകടം സംഭവിക്കുമ്പോഴോ പരാതി ഉയരുമ്പോഴോ മാത്രമാണ്‌ ജനശ്രദ്ധ ഇത്തരം കേന്ദ്രങ്ങളിലേക്ക്‌ പതിയുന്നത്‌. പ്രതികരിക്കേണ്ടവര്‍, നടപടിയെടുക്കേണ്ടവര്‍, നിയമം നടപ്പിലാക്കേണ്ടവര്‍ എല്ലാവരും ഈ മാഫിയയുടെ കണ്ണികളാകുമ്പോള്‍ നഷ്‌ടപ്പെടുന്നത്‌ നമ്മുടെ സംസ്‌കാരവും നിരവധി കുടുംബങ്ങളുടെ ജീവിതവുമാണ്‌. അധികാരികളുടെ മൗനം സ്വന്തം നാടിന്റെ നാളെയെയാണ്‌ ഇരുട്ടിലാക്കുന്നത്‌. ചതിക്കുഴികള്‍ തിരിച്ചറിഞ്ഞ്‌ നാം ജാഗ്രത പാലിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

( അവസാനിച്ചു)

Ads by Google
Advertisement
Sunday 01 Mar 2026 11.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW