Sunday, March 15, 2026 Last Updated 11 Min 9 Sec ago English Edition
Todays E paper
Ads by Google
Sunday 01 Mar 2026 11.55 AM

കെ.പി. തോമസ്‌ മള്‍ട്ടി പര്‍പ്പസ്‌ ഇന്‍ഡോര്‍ സ്‌റ്റേഡിയം ഉദ്‌ഘാടനം മൂന്നിന്‌

uploads/news/2026/03/827874/2.jpg

നെടുങ്കണ്ടം: ഇടുക്കി ജില്ലയുടെ കായിക കുതിപ്പിന്‌ കരുത്തേകാന്‍ ദ്രോണാചാര്യ കെ.പി. തോമസ്‌ മാഷിന്റെ പേരില്‍ നാമകരണം ചെയ്‌തിട്ടുള്ള ജില്ലാ ഇന്‍ഡോര്‍ സ്‌റ്റേഡിയം യാഥാര്‍ഥ്യമായി. സംസ്‌ഥാനത്തെ തന്നെ ഏറ്റവും വലുതും ആധുനിക സംവിധാനങ്ങളോടു കൂടിയുമാണ്‌ സ്‌റ്റേഡിയം നിര്‍മ്മിച്ചിട്ടുള്ളത്‌.
40 കോടി മുതല്‍ മുടക്കില്‍ നെടുങ്കണ്ടം പച്ചടിയില്‍ അഞ്ചേക്കര്‍ സ്‌ഥലത്താണ്‌ സ്‌റ്റേഡിയം പണി പൂര്‍ത്തികരിച്ചിട്ടുള്ളത്‌ നാല്‌ ബാസ്‌ക്കറ്റ്‌ബോള്‍ കോര്‍ട്ടുകള്‍, 12 ബാഡ്‌മിന്റണ്‍ കോട്ടുകള്‍, നാല്‌ വോളിബോള്‍ കോര്‍ട്ടുകള്‍, മൂന്ന്‌ ഹാന്‍ഡ്‌ ബോള്‍ കോര്‍ട്ടുകള്‍ 300ല്‍ പരം വാഹനങ്ങള്‍ക്ക്‌ സെല്ലാര്‍ ഫ്‌ളോറില്‍ മാത്രം പാര്‍ക്കിങ്‌ സൗകര്യവും, ഡോര്‍മെറ്ററി ഉള്‍പ്പടെ അത്‌ലറ്റുകള്‍ക്കും, ഒഫീഷ്യല്‍സിനും താമസ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. മേപ്പിള്‍ വുഡ്‌ ഫ്‌ളോറിങ്‌ ഒഴികെയുള്ള മുഴുവന്‍ പ്രവര്‍ത്തികളും നിലവില്‍ പൂര്‍ത്തിയായി.
5000 പേര്‍ക്കിരിക്കാവുന്ന ഹാളും സ്‌റ്റേഡിയത്തിന്റെ പ്രത്യേകതയാണ്‌. 400 മീറ്റര്‍ ഹൈ ആള്‍റ്റിറ്റ്യൂട്‌ സിന്തറ്റിക്‌ ട്രാക്ക്‌, അന്താരാഷ്ര്‌ട നിലവാരമുള്ള ഫുട്‌ബോള്‍ ഫീല്‍ഡ്‌ എന്നിവയ്‌ക്കൊപ്പം സംസ്‌ഥാനത്തെ ഏറ്റവും വലിയ ഇന്‍ഡോര്‍ സ്‌റ്റേഡിയം കൂടി സജ്‌ജമാകുന്നതോടെ നെടുങ്കണ്ടം ജില്ലയുടെ കായിക ഹബ്ബായി മാറുകയാണ്‌.
2019ല്‍ എസ്‌. ഞ്‌ജാനസുന്ദരന്‍ പ്രസിഡന്റായ അന്നത്തെ പഞ്ചായത്ത്‌ ഭരണ സമിതി 1.73 കോടി രൂപ മുടക്കി വാങ്ങി നല്‍കിയ അഞ്ച്‌ ഏക്കര്‍ സ്‌ഥലത്താണ്‌ പദ്ധതി യാഥാര്‍ഥ്യമായിരിക്കുന്നത്‌.
എം.എം. മണി എം.എല്‍.എ ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രിയായിരുന്നപ്പോള്‍ സംസ്‌ഥാന ബജറ്റിലൂടെ അവതരിപ്പിച്ച പദ്ധതിയാണിത്‌. കായിക മന്ത്രാലയത്തിന്റെ നേരിട്ടുള്ള നിയന്ത്രണ ത്തിലാണ്‌ പ്രവര്‍ത്തികള്‍ നടത്തിയത്‌.
കായിക ഭൂപടത്തില്‍ നെടുങ്കണ്ടത്തിന്‌ ഇടം നല്‍കുന്ന സ്‌റ്റേഡിയം മാര്‍ച്ച്‌ മൂന്നിന്‌ രാവിലെ 10.30 ന്‌ സംസ്‌ഥാന കായിക വകുപ്പ്‌ മന്ത്രി വി. അബ്‌ദുല്‍ റഹ്‌മാന്‍ നാടിന്‌ സമര്‍പ്പിക്കും. എം.എം. മണി എം.എല്‍.എ അധ്യക്ഷത വഹിക്കും. ജലവിഭവ വകുപ്പ്‌ മന്ത്രി റോഷി അഗസ്‌റ്റിന്‍, ഡീന്‍ കുര്യാക്കോസ്‌ എം.പി, ത്രിതല പഞ്ചായത്ത്‌ പ്രതിനിധികള്‍, രാഷ്ര്‌ടീയ, സാമൂഹിക രംഗത്തെ പ്രമുഖരും പങ്കെടുക്കുമെന്ന്‌ സ്വാഗതസംഘം ചെയര്‍മാന്‍ ഷിഹാബ്‌ ഈട്ടിക്കല്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്‌ മുഹമ്മദ്‌ ഫൈസല്‍, ജനറല്‍ സെക്രട്ടറി ടി.എം. ജോണ്‍, പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ശ്യാമള വിശ്വനാഥന്‍ എന്നിവര്‍ പറഞ്ഞു.

Ads by Google
Advertisement
Sunday 01 Mar 2026 11.55 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW