-->
മൂലമറ്റം: കാലിലും ചിറകുകളിലും നൂല്‍ കുടുങ്ങി പറക്കാനാകാതെ ബുദ്ധിമുട്ടിയ പ്രാവിന് രക്ഷകരായി മൂലമറ്റം അഗ്നിരക്ഷാ സേന. ശനിയാഴ്‌ച വൈകിട്ട് ഏഴിനാണ് സംഭവം. മൂലമറ്റത്തെ ട്രഷറിയും പോസ്‌റ്റ് ഓഫീസും സ്‌ഥിതിചെയ്യുന്ന കെട്ടിടത്തിന്റെ പിന്നില്‍ ഷീറ്റ് മേഞ്ഞ ഭാഗത്ത് നൂല്‍ കുടുങ്ങിയ പ്രാവ് അകപ്പെടുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍ ജെയ്‌സന്‍ ആണ് വിവരം അഗ്നിരക്ഷാ സേനയില്‍ അറിയിച്ചത്.
ഉടന്‍തന്നെ സ്‌റ്റേഷന്‍ ഓഫീസര്‍ ടി.കെ. അബ്‌ദുള്‍ അസീസിന്റെ നേതൃത്വത്തില്‍ സ്‌ഥലത്തെ ത്തിയ സേനയിലെ ഷിന്റോ ജോസ് ഗോവണി വഴി മുകളിലെത്തി പ്രാവ് കുടുങ്ങിയ ചരട് അറുത്തുമാറ്റുകയും പിന്നീട് ഫയര്‍ സേ്‌റ്റഷനില്‍ എത്തിച്ച് പ്രാവിന്റെ ശരീരത്തില്‍ മുഴുവന്‍ ചുറ്റിയിരുന്ന നൂലുകള്‍ സൂക്ഷ്‌മതയോടെ മാറ്റുകയും അതിനുശേഷം സ്വതന്ത്രമാക്കുകയും ആയിരുന്നു. ജിനീഷ് കുമാര്‍ കെ.ബി, സിജു എം.പി, അരവിന്ദ് എസ്.ആര്‍, അഫ്‌സല്‍ ഖാന്‍ എ, സതീഷ് കുമാര്‍ എം.ടി എന്നിവരായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നത്.