Saturday, March 14, 2026 Last Updated 0 Min 8 Sec ago English Edition
Todays E paper
Ads by Google
Sunday 01 Mar 2026 11.55 AM

വെള്ളയാംകുടി- കക്കാട്ടുകട റോഡ്‌ നിര്‍മാണം തുടങ്ങി

കട്ടപ്പന: വെള്ളയാംകുടി-കക്കാട്ടുകട റോഡിന്റെ നിര്‍മാണോദ്‌ഘാടനം മന്ത്രി റോഷി അഗസ്‌റ്റിന്‍ നിര്‍വഹിച്ചു. നിലവാരമുള്ള റോഡുകളുടെ കാര്യത്തില്‍ ഇടുക്കി ഒരു കാലത്ത്‌ പിന്നിലായിരുന്നെങ്കിലും ഇന്ന്‌ സ്‌ഥിതിമാറിയെന്നും മന്ത്രി പറഞ്ഞു. മലയോരഹൈവേ യാഥാര്‍ഥ്യമായി. കട്ടപ്പന- തേനി തുരങ്കപാതയും ഭാവിയില്‍ സാധ്യമാകും. കട്ടപ്പനയുടെ ഉപനഗരമായി വെള്ളയാംകുടി മാറുകയാണ്‌. റിങ്‌ റോഡുകളുടെ വരവ്‌ ഗതാഗത സൗകര്യം സുഗമമാക്കുന്നു.
17 റോഡുകള്‍ ബി.എം.ബി.സി നിലവാരത്തില്‍ നിര്‍മിക്കാനുള്ള ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായെന്നും കട്ടപ്പനയില്‍ വികസനരംഗത്ത്‌ കാലാനുസൃതമായ മാറ്റമുണ്ടായെന്നും റോഡ്‌ വികസനം, ആരോഗ്യം, വിദ്യഭ്യാസം, അടിസ്‌ഥാനസൗകര്യം, പ്രാദേശിക ടൂറിസം, കൃഷി, പട്ടയം തുടങ്ങിയ മേഖലകളിലെല്ലാം വലിയ മാറ്റങ്ങള്‍ ജില്ലയിലുണ്ടാ യിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ചെറുതോണി കട്ടപ്പന റോഡും മലയോര ഹൈവേയിലെ കാഞ്ചിയാര്‍ പഞ്ചായത്തിലെ കക്കാട്ടുകട ഭാഗവുമായി ബന്ധിപ്പിക്കുന്ന ഈ റോഡ്‌ ബി.എം.ബി.സി ഗുണനിലവാരത്തില്‍ ടാറ്‌ ചെയ്യുന്നതോടെ യാത്രക്കാര്‍ക്ക്‌ കട്ടപ്പനയില്‍ എത്താതെ തന്നെ യാത്ര ചെയ്യാനുള്ള ബൈപ്പാസായി മാറും. ആറ്‌ കോടി രൂപയാണ്‌ ഇതിനായി വകയിരിത്തിയിരിക്കുന്നത്‌. നഗരസഭാ കൗണ്‍സിലര്‍മാരായ ഷാജി കൂത്തോടി, വി.ആര്‍ സജി, കെ.പി സുമോദ്‌, പി.ആര്‍ രമേശ്‌, ബിന്ദുലത രാജു, സി.ആര്‍ മുരളി, ടിജി എം. രാജു, സുനിജ ശശീധരന്‍, സോഫി ബേബി, രാഷ്ര്‌ടീയകക്ഷി നേതാക്കളായ വി.ആര്‍ ശശി, മനോജ്‌ എം. തോമസ്‌, ഷാജി പാലത്തിനാല്‍, ജോജോ കുടക്കച്ചിറ, രതീഷ്‌ വരകുമല എന്നിവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Sunday 01 Mar 2026 11.55 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW