-->
കട്ടപ്പന: കട്ടപ്പന ശ്രീധര്‍മശാസ്‌ത ക്ഷേത്രത്തില്‍ ഉത്രം മഹോത്സവത്തോടനുബന്ധിച്ച് ഉത്സവബലി ദര്‍ശനം നടത്തി. തന്ത്രി ജിതിന്‍ ഗോപാലന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. മുപ്പത്തിമുക്കോടിദേവന്മാരും ഭഗവത് ദര്‍ശനത്തിന് ഉത്സവബലി സമയത്ത് എത്തു മെന്നാണ് വിശ്വാസം.
അദൃശ്യരൂപികളായ ദേവീദേവന്മാരുടെ സംഗമമെന്നാണ് ഉത്സവ ബലിയെ വിശേഷിപ്പിക്കുന്നത്. തുടര്‍ന്ന് അന്നദാനവും നടന്നു. ഞായറാഴ്‌ച രാവിലെ ഒന്‍പതു മുതല്‍ സുജാജ പ്രതീപ് അവതരിപ്പിക്കുന്ന ആയില്യം പൂജ(സര്‍പ്പംപാട്ട്), വൈകിട്ട് 6.30ന് പാറക്കടവ് കര അവതരിപ്പിക്കുന്ന പമ്പാതീര്‍ഥലാസ്യം, ഏഴിന് പത്തനംതിട്ട ഒര്‍ജിനല്‍ ഓര്‍ക്കസ്‌ട്രയുടെ ഗാനമേള. രണ്ടിന് രാത്രി ഏഴിന് ശ്രീലക്ഷമി കൈലാസ് അവതരിപ്പിക്കുന്ന ഭരതനാട്യം, ജീവ സുരേഷ് അവതരിപ്പിക്കുന്ന ശാസ്‌ത്രീയനൃത്തം. 7.30ന് ഫോക്ക് ഇന്ത്യ നാട്യമഞ്ച് ആലപ്പുഴ അവതരിപ്പിക്കുന്ന ഫോക്ക് മെഗാഷോ പടക്കളം. മൂന്നിന് രാവിലെ 8.30ന് പൗര്‍ണമി പൊങ്കാല, വൈകിട്ട് ആറിന് കലവറ നിറയ്‌ക്കല്‍, കലവറ ഘോഷയാത്ര, 6.45ന് കൈകൊട്ടിക്കളി. ഏഴിന് എം.ആര്‍. രാഗസുധ അവതരിപ്പിക്കുന്ന ഭക്‌തി നാദമഞ്‌ജരി. നാലിന് രാത്രി ഏഴിന് മഹാഘോഷയാത്ര. അഞ്ച് കരകളും ഇടുക്കിക്കവല ശ്രീലക്ഷ്‌മി നാരായണ ക്ഷേത്രത്തില്‍ എത്തിയശേഷം മഹാഘോഷയാത്ര ആരംഭിക്കും. ഏഴിന് നാദവൃന്ദം ഭജന്‍സ് കട്ടപ്പന അവതരിപ്പിക്കുന്ന സ്വരസന്ധ്യ നടക്കും. അഞ്ചിന് പുലര്‍ച്ചെ 4.30ന് പള്ളിയുണര്‍ത്തല്‍, വിശേഷാല്‍ അഭിഷേകങ്ങള്‍, കലശപൂജ, ഉപദേവതകള്‍ക്ക് കലശപൂജ, യാത്രാഹോമം, യാത്രാബലി, വൈകിട്ട് നാലിന് ആറാട്ട് പുറപ്പാട് 9കാവുംപടി വഴി ആറാട്ട് കടവിലേക്ക്), ആറാട്ട്, ആറാട്ട് ഘോഷയാത്ര, തുടര്‍ന്ന് വലിയകണ്ടം, വെള്ളയാംകുടി കര അവതരിപ്പിക്കുന്ന മെഗാതിരുവാതിര, വൈകിട്ട് 7.30ന് ശ്രീഭൂതബലി, മംഗളപൂജ, കൊടിയിറക്ക്, ആറാട്ട് സദ്യ. പ്രസിഡന്റ് സജീന്ദ്രന്‍ പൂവാങ്കല്‍, വൈസ് പ്രസിഡന്റ് കെ.എന്‍ സാബു അറയ്‌ക്കല്‍, സെക്രട്ടറി പി.ഡി ബിനു പാറയില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.