Sunday, March 15, 2026 Last Updated 10 Min 53 Sec ago English Edition
Todays E paper
Ads by Google
Sunday 01 Mar 2026 11.55 AM

അത്യാധുനിക കളിക്കളത്തിന്റെ നിര്‍മാണോദ്‌ഘാടനം

നെടുങ്കണ്ടം: കല്ലാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതിയതായി നിര്‍മിക്കുന്ന അത്യാധുനിക കളിക്കളത്തിന്റെ നിര്‍മാണോദ്‌ഘാടനം നടത്തി.
എല്ലാ പഞ്ചായത്തിലും ഒരു കളിക്കളം എന്ന ലക്ഷ്യത്തോടുകൂടി സംസ്‌ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതി യില്‍ പെടുത്തി എം.എല്‍.എയുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്നും 50 ലക്ഷം രൂപയും, സംസ്‌ഥാന കായിക മന്ത്രാലയം നല്‍കുന്ന 50 ലക്ഷം രൂപയും ചേര്‍ത്ത്‌ ഒരുകോടി രൂപയുടെ കളിക്കളമാണ്‌ കല്ലാര്‍ സ്‌ക്കൂളില്‍ നിര്‍മിക്കുന്നത്‌. ജില്ലയില്‍ ഏറ്റവുമധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളില്‍ ഗ്രൗണ്ട്‌ കൂടി യാഥാര്‍ഥ്യ മാകുന്നതോടെ അടിസ്‌ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ സ്വകാര്യ മേഖലയെ വെല്ലുന്ന സാഹചര്യമാണ്‌ പട്ടം കോളനിയിലെ ആദ്യ വിദ്യാലയത്തെ തേടി യെത്തുന്നത്‌. പദ്ധതിയുടെ നിര്‍മാണോദ്‌ഘാടനം എം.എം. മണി എം.എല്‍.എ നിര്‍വ്വഹിച്ചു.
പി.ടി.എ. പ്രസിഡന്റ്‌ രമേശ്‌ കൃഷ്‌ണന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ബിന്ദു ജയകുമാര്‍, പി.ടി.എ വൈസ്‌ പ്രസിഡന്റ്‌ ജോമോന്‍ താന്നിക്കല്‍, എസ്‌.എം.സി വൈസ്‌ ചെയര്‍മാന്‍ സിറാജ്‌ കല്ലാര്‍, പ്രിന്‍സിപ്പല്‍ സീമ മാത്യു, ഹെഡ്‌മാസ്‌റ്റര്‍ ജോണ്‍ മാത്യൂ, പി.ടി.എ ഭാരവാഹികളായ എം.സി. വിനയരാജ്‌, കെ.ജെ. ജോയി, ഷംസുദ്ധീന്‍, കെ. അംബുജാക്ഷന്‍, എന്‍. അജിത, എന്‍. പ്രജിത എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Sunday 01 Mar 2026 11.55 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW