-->
കോഴിക്കോട്
നഗരവികസനത്തിന് മുന്‍ഗണന നല്‍കി പശ്‌ചാത്തലവികസനത്തിന് ഊന്നല്‍ നല്‍കി കോഴിക്കോട് കോര്‍പ്പറേഷന് 161 (1,61,01,65,000) കോടി രൂപയുടെ മിച്ച ബജറ്റ്. കോഴിക്കോട് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ 2025-2026 വര്‍ഷത്തെ പുതുക്കിയ ബജറ്റും 2026-2027 വര്‍ഷത്തെ മതിപ്പ് ബജറ്റും ഡെപ്യൂട്ടി മേയര്‍ ഡോ. എസ്. ജയശ്രീ അവതരിപ്പിച്ചു. നഗരത്തിലെ പ്രധാന വാണിജ്യ കേന്ദ്രമായ വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്ന് നാലു പേര്‍ മരണപ്പെട്ട അപകടത്തിന്റെ പശ്‌ചാത്തലത്തില്‍ കോര്‍പറേഷന്റെ കെട്ടിടങ്ങള്‍ അറ്റകുറ്റപ്പണി നടത്തുകയും പുനര്‍ നിര്‍മിക്കുകയും ചെയ്ുംയ.
ഇതിനായി ബജറ്റില്‍ 20 കോടി രൂപ വകയിരുത്തി. കോഴിക്കോട് നഗരത്തിലെ റോഡുകളുടെ വികസനത്തിനായി 16.5 കോടി രൂപ ബജറ്റില്‍ മാറ്റി വെച്ചതായി ഡെപ്യൂട്ടി മേയര്‍. പുതിയ റോഡുകളുടെ നിര്‍മ്മാണത്തിനായി കൂട്ടിച്ചേര്‍ത്ത 26 വാര്‍ഡുകള്‍ക്ക് 25 ലക്ഷം രൂപ വീതം 6.5 കോടി രൂപയും മറ്റ് 50 വാര്‍ഡുകള്‍ക്ക് 20 ലക്ഷം രൂപ വീതം 10 കോടി രൂപയും ചെലവഴിക്കും. നഗരത്തിലെ പ്രധാന റോഡുകളുടെ നവീകരണത്തിനായി 4.5 കോടി രൂപയും ചെലവഴിക്കും. റോഡുകളുടെ അറ്റ കുറ്റപണികള്‍ക്കായി 26.6 കോട്ടി രൂപ വകയിരുത്തി. ഒരോ വാര്‍ഡിനും 35 ലക്ഷം രൂപ വീതം റോഡുകളുടെ അറ്റ കുറ്റപണികള്‍ക്കായി ലഭിക്കും.
തെരുവുനായ പ്രശ്‌നം പരിഹരിക്കാന്‍ നടപടി സ്വീകരിക്കും. പേവിഷ ബാധ പരിശോധിക്കുന്നതിനുള്ള ലാബ് കോഴിക്കോട് സ്‌ഥാപിക്കാനുള്ള സാധ്യത ആരായുന്നതും കഴിവതും വേഗത്തില്‍ നടപ്പാക്കാന്‍ നടപടി സ്വീകരിക്കും. ആവശ്യമായ തുക മതിപ്പ് ബജറ്റില്‍ വകയിരുത്തി. വളര്‍ത്തു മൃഗങ്ങള്‍ക്കുള്ള ലൈസന്‍സ് സംവിധാനം ഈ വര്‍ഷം മുതല്‍ നടപ്പാക്കും. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാട്ടര്‍ ടാങ്കര്‍ വാങ്ങുന്നതിനായി ഒരു കോടി രൂപ വകയിരുത്തി.
ഭരണം വേഗത്തിലാക്കാന്‍ കെ സ്‌മാര്‍ട്ട് വിപുലീകരണം, മുഴുവന്‍ വകുപ്പുകളിലും ഡിജിറ്റൈലൈസേഷന്‍, വെബ്‌സൈറ്റ് അപ്‌ഡേഷന്‍, ജി.ഐ.എസ.് മാപ്പിങ്‌്, ജനപ്രതികള്‍ക്ക് ആയുഷ്‌ക്കാല ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ, നഗരാസൂത്രണ- പൈതൃക സംരക്ഷണം, കോര്‍പ്പറേഷന്‍ കെട്ടിടങ്ങളുടെ അറ്റകുറ്റപണിയും പുനര്‍നിര്‍മ്മാണവും, സിറ്റി ബ്യൂട്ടിഫിക്കേഷന്‍, ടാഗോര്‍ ഹാള്‍ പുനര്‍നിര്‍മ്മാണം, അരീക്കാട് ഷോപ്പിങ് കോംപ്ലക്‌സ്, മോഡല്‍ ജംഗ്‌ഷനുകള്‍, കെ.എസ്.ആര്‍.ടി.സി. മുതല്‍ റെയില്‍വേ സേ്‌റ്റഷന്‍ വരെയുള്ള 1.6 കി. മി ഭാഗം ജെന്‍ഡര്‍ സ്‌ട്രീറ്റാക്കല്‍, വിവിധ സ്‌ഥലങ്ങളില്‍ ഓപ്പണ്‍ ജിം , കലാകാരന്മാര്‍ക്കായി ആര്‍ട്ടിസ്‌റ്റ് റിസോഴ്‌സ് ഡയരക്‌ടറി , നഗരത്തിലെ വിവിധയിടങ്ങളില്‍ എസ്‌കലേറ്റര്‍, അനധികൃത പരസ്യനിയന്ത്രണം, മാനാഞ്ചിറയെ ഓക്‌സിജന്‍ പാര്‍ലറാക്കല്‍, കുടിവെള്ളം കുറഞ്ഞ ചെലവില്‍ നല്‍കാന്‍ വാട്ടര്‍ എ ടി എമ്മുകള്‍, ഒരു വാര്‍ഡില്‍ ഒരു കളിസ്‌ഥലം ഒരു കുളം, സാഹിത്യ നഗരമാക്കല്‍, സഞ്ചരിക്കുന്ന ലൈബ്രറി, ലോക ഭാഷകളുടെ മ്യൂസിയം, കുട്ടികളിലെ സാഹിത്യ വാസന പ്രോത്സാഹിപ്പിക്കല്‍,കൗണ്‍സിലര്‍മാരുടെ സര്‍ഗശേഷി വര്‍ധിപ്പിക്കല്‍, വൃക്ക മാറ്റി വയ്‌ക്കല്‍ ശസ്‌ത്രക്രിയ കഴിഞ്ഞവര്‍ക്ക് താമസിക്കാനുള്ള സംവിധാനം, ഡയാലസിസ് രോഗികള്‍ക്ക് ധനസഹായം, വെസ്‌റ്റ് ഹില്‍ സംയോജിത ആരോഗ്യ കേന്ദ്രം, പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍, ജീവിത ശൈലി രോഗ നിയന്ത്രണം! ലഹരിക്കെതിരെ ഹാന്‍ഡ്‌സ് അപ് പദ്ധതി, അഴക് 2.0, ഞെളിയന്‍ പറമ്പിലെ പ്രശ്‌ന പരിഹാരം, ഹരിത കര്‍മ്മസേനയുടെ ഉന്നമനത്തിനായി 90 ലക്ഷം, ഉറവിട മാലിന്യ സംസ്‌കരണം, മഴക്കാലപൂര്‍വ ശുചീകരണത്തിന് മൂന്ന് കോടി, രാത്രികാല ശുചീകരണം, 18 ആധുനീക ടോയ്‌ലറ്റുകള്‍, ബയോമെഡിക്കല്‍ വേസ്‌റ്റ് നിര്‍മാര്‍ജനത്തിന് പദ്ധതി, സ്‌റ്റുഡന്റ് പോലീസ് കേഡറ്റ് മാതൃകയില്‍ അഴക് പദ്ധതിയുടെ ഭാഗമായി സ്‌റ്റുഡന്റ് ഗ്രീന്‍ കേഡറ്റ് പദ്ധതി, ശ്‌മശാനങ്ങളുടെ നവീകരണം, 90 ശതമാനത്തിലധികം വസ്‌തുനികുതി പിരിച്ചെടുക്കുന്ന വാര്‍ഡുകള്‍ക്ക് തനത് ഫണ്ടില്‍ നിന്ന് പ്രത്യേകമായി അഞ്ച് ലക്ഷം രൂപ വീതം, റോഡ് വളവുകളില്‍ മിറര്‍ സ്‌ഥാപിക്കല്‍, 5000 എല്‍.ഇ.ഡി സ്‌ട്രീറ്റ് ലൈറ്റുകള്‍ സ്‌ഥാപിക്കല്‍,നെല്ലിക്കോട്, ബേപ്പൂര്‍ മേഖലകളിലെ അതി ദരിദ്രര്‍ക്ക് 63 പാര്‍പ്പിടം നിര്‍മ്മിക്കാന്‍ 52 ലക്ഷം രൂപ, ലൈഫ് പദ്ധതിയില്‍ 150 വീടുകള്‍ കൂടി നിര്‍മ്മിക്കാന്‍ ആറ് കോടി, ഭൂരഹിത ഭവനരഹിത പദ്ധതിയില്‍ 5.25 കോടി രൂപ,840 വീടുകളുടെ നവീകരണത്തിന് ഓരോ ലക്ഷം വീതം, വനിതാ ക്ഷേമം, കുടുംബശ്രീ, സ്‌ത്രീ സുരക്ഷാ പെന്‍ഷന്‍, മുതിര്‍ന്ന പൗരന്മാരുടെ സര്‍ഗശേഷി ഉപയോഗപ്പെടുത്താന്‍ ഓള്‍ഡ് ഈസ് ഗോള്‍ഡ് പദ്ധതി, ബീച്ചിലെ ഫുഡ് സ്‌ട്രീറ്റ് നവീകരണം, ട്രാന്‍സ് ജെന്‍ഡര്‍ ഷെല്‍ട്ടര്‍, കാര്‍ബണ്‍ മാപ്പിങ്ങ്, ഹരിത റസിഡന്‍സുകള്‍, നായക്കുട്ടികളെ ദത്തെടുക്കുന്നവര്‍ക്കായി ബൗ ബൗ ഫെസ്‌റ്റ് , മിനി മത്സ്യമാര്‍ക്കറ്റുകളുടെ നവീകരണത്തിന് 50 ലക്ഷം , കൃഷി മേഖലയില്‍ പൂകൃഷി, തെരഞ്ഞെടുക്കപ്പെടുന്ന വാര്‍ഡുകളില്‍ മുഴുവന്‍ വീട്ടുകളിലും പ്ലാവ് നടാന്‍ ചക്ക ഗ്രാമം പദ്ധതി, തരിശു രഹിത നഗരം, തുടങ്ങി വിവിധ പദ്ധതികള്‍ നടപ്പാക്കുമെന്നും ബജറ്റ് പ്രഖ്യാപനം.
നടപ്പ് കൗണ്‍സിലിന്റെ ആദ്യ ബജറ്റില്‍ ഒട്ടനവധി ജനോപകാര പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.. പരാതികള്‍ക്കിടം നല്‍കാതെ പരമാവധി വികസനങ്ങള്‍ നടപ്പാക്കാന്‍ ഈ കൗണ്‍സില്‍ പ്രതിജ്‌ഞാബന്ധമാണെന്നും പ്രതിപക്ഷത്തിനും മുഴുവന്‍ നഗരവാസികള്‍ക്കും ഭരണപക്ഷം ഒരേ മനസോടെ നന്ദി പറയുന്നതായും കന്നി ബജറ്റ് തുറന്ന മനസോടെ സ്വീകരിക്കണമെന്നും ഡെപ്യൂട്ടി മേയര്‍ ജയശ്രീ ബജറ്റ് പ്രസംഗത്തില്‍ സൂചിപ്പിച്ചു. പല പ്രഖ്യാപനങ്ങളും നീണ്ട കൈയടിയോടെയാണ് കൗണ്‍സിലര്‍മാര്‍ പിന്തുണച്ചത്. നടപ്പു വര്‍ഷത്തെ 38കോടിയുടെ നീക്കിയിരിപ്പ്‌് ഉള്‍പ്പെടെ 2026- 27 വര്‍ഷത്തില്‍ 122,12054151 കോടിയുടെ വരവും, 10600165000 കോടിയുടെ ചെലവും, 161,18,89,151 കോടി മിച്ചവും പ്രതീക്ഷിക്കുന്നതാണ് മതിപ്പ് ബജറ്റ്.
ഇതില്‍ 560 കോടി സാധാരണ വരവ് ഇനത്തിലും 623 കോടി മൂലധന വരവുമാണ്. സാധാരണ ചെലവിനത്തില്‍ 659 കോടിയും മൂലധന ചെലവിനത്തില്‍ 401 കോടിയും ഉള്‍പ്പെടെയാണ് മൊത്തം ചെലവിനത്തില്‍ ഉള്‍പ്പെടുന്ന 1060 കോടി രുപ. 2025-2026 വര്‍ഷത്തെ പുതുക്കിയ ബജറ്റ് എല്ലായിനങ്ങളിലും കൂടി 375369651 രൂപ -നീക്കിയിരിപ്പുണ്ട്. ഈ മുന്നിരിപ്പ് അടിസ്‌ഥാനമാക്കിയാണ് 2026-27 ലെ മതിപ്പ് ബജറ്റ് തയ്യാറാക്കിയത്. ബജറ്റ് അവതരണത്തിന് ശേഷം കൗണ്‍സിലര്‍മാരുടെ ചര്‍ച്ച തുടങ്ങി. 75 കൗണ്‍സിലര്‍മാരും ചര്‍ച്ചയില്‍ പങ്കെടുക്കേണ്ടതിനാല്‍ മാര്‍ച്ച് രണ്ടിനും ചര്‍ച്ച തുടരും. തുടര്‍ന്ന് അന്ന് തന്നെ ഭേദഗതികളോടെ ബജറ്റ് പാസാക്കും.
വലിയങ്ങാടിയില്‍ അപകടത്തില്‍ പെട്ടവരുടെ കുടുംബത്തിന് അടിയന്തര സഹായം എത്തിക്കുന്നതിനും അവരുടെ ജീവിത ഭദ്രത ഉറപ്പു വരുത്തുന്ന നടപടികള്‍ സ്വീകരിക്കണമെന്ന കാര്യത്തിലും കൗണ്‍സിലിന് കഴിഞ്ഞുവെന്നത് നഗരത്തിന് നല്‍കുന്ന വലിയ യോജിപ്പിന്റെ സന്ദേശമാണെന്ന് ആമുഖ പ്രസംഗത്തില്‍ മേയര്‍ ഒ. സദാശിവന്‍ പറഞ്ഞു.