-->
മുക്കം: കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ കൂടരഞ്ഞി പൂവാറന്‍തോട് ചാലിയാര്‍ നിലമ്പൂര്‍ റോഡിന്റെ ആദ്യഘട്ട പരിഷ്‌കരണ പ്രവൃത്തികളുടെ ഉദ്‌ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിച്ചു.
മൂന്ന് കോടി രൂപ അനുവദിച്ച പ്രവൃത്തിയുടെ നിര്‍വഹണം പൊതുമരാമത്ത് നിരത്ത് വിഭാഗമാണ് നിര്‍വഹിക്കുന്നത്. പൂവാറന്‍തോട്ടില്‍ നടന്ന പരിപാടിയില്‍ ലിന്റോ ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജിമ്മി ജോസ്, കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ തോമസ് മാത്യു, റോയ് ആക്കേല്‍, ആദര്‍ശ് ജോസഫ് എല്‍സമ്മ ജോര്‍ജ്, പൂവറന്‍തോട് പള്ളിവികാരി ഫാ. ദിപു വള്ളികുന്നേല്‍, അബ്‌ദുള്‍ ബാസിത് സഖാഫി, രാഷ്ര്‌ടീയ പാര്‍ട്ടി പ്രതിനിധികളായ ഇ ജെ ജലീല്‍, കെ എം മോഹനന്‍ രാമചന്ദ്രന്‍ വല്‍കണ്ടതില്‍, ജബ്ബാര്‍ കൊട്ടാരം, ജോബി മൈലടിയില്‍, സുബ്രഹ്‌മണ്യന്‍ മാമ്പട്ട്, തുടങ്ങിയവര്‍ പങ്കെടുത്തു.
ചടങ്ങിന് പൊതുമരാമത് നിരത്തു വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അബ്‌ദുസത്താര്‍ സ്വാഗതവും, അസിസ്‌റ്റന്റ് എന്‍ജിനിയര്‍ മുഹ്‌സിന്‍ നന്ദിയും പറഞ്ഞു.