Tuesday, March 10, 2026 Last Updated 53 Min 35 Sec ago English Edition
Todays E paper
Ads by Google
Sunday 01 Mar 2026 11.54 AM

കാറില്‍ കടത്തുകയായിരുന്ന 255 ലിറ്റര്‍ മദ്യം പിടികൂടി; 4 പേര്‍ അറസ്‌റ്റില്‍

വടകര: കാറില്‍ കടത്തുകയായിരുന്ന 255 ലിറ്റര്‍ വിദേശമദ്യവുമായി നാലുപേരെ എക്‌സൈസ്‌ സംഘം പിടികൂടി. കൊല്ലം താലൂക്കില്‍ തൃക്കോവില്‍ വട്ടം വില്ലേജില്‍ മുഖത്തല ദേശത്ത്‌ ബിനോയ്‌ ഭവന്‍ വീട്ടില്‍ ബിജോയ്‌ (29), കൊല്ലം പള്ളിമണ്‍ വില്ലേജില്‍ പുളിയില ദേശത്ത്‌ ചാരുവിള വീട്ടില്‍ റോബിന്‍ (20) കൊല്ലം താലൂക്കില്‍ പള്ളിമണ്‍ വില്ലേജില്‍ പുളിയല ദേശത്ത്‌ പുത്തന്‍വിള കിഴക്കതില്‍ വീട്ടില്‍ ബിബിന്‍ ബാബു (21) മാഹി താലൂക്കില്‍ മാഹി വില്ലേജില്‍ ചൂടിക്കോട്ട ദേശത്ത്‌ പരേമല്‍വില്ല വീട്ടില്‍ ജോണ്‍സണ്‍ മാത്യു (59) എന്നിവരെയാണ്‌ പിടികൂടിയത്‌.
മദ്യവും കെ.എല്‍ 23 എക്‌സ് 1168 നമ്പര്‍ ഇന്നോവ കാറും കസ്‌റ്റഡിയിലെടുത്തു. കുഞ്ഞിപ്പള്ളി അഴിയൂര്‍ വനിത സഹകരണ സംഘം മെയിന്‍ ബ്രാഞ്ചിനടുത്ത്‌ വെച്ച്‌ എക്‌സൈസ്‌ സര്‍ക്കിള്‍ ഓഫീസിലെ അസി. എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ ഗ്രേഡ്‌ പ്രമോദ്‌ പുളിക്കൂലും, പ്രിവെന്റീവ്‌ ഓഫീസര്‍ സുരേഷ്‌ കുമാര്‍, സായി ദാസ്‌, ഷിരാജ്‌, സിവില്‍ എക്‌സൈസ്‌ ഓഫീസര്‍ ശ്യാം രാജ്‌, എ. മുസ്‌ബിന്‍ ഇ.എം, സിവില്‍ എക്‌സൈസ്‌ ഓഫീസര്‍ ഡ്രൈവര്‍ പ്രജീഷ്‌ എന്നിവരടങ്ങുന്ന സംഘം നടത്തിയ പരിശോധനയിലാണ്‌ മദ്യം പിടികൂടിയത്‌.

Ads by Google
Advertisement
Sunday 01 Mar 2026 11.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW