Tuesday, March 10, 2026 Last Updated 52 Min 22 Sec ago English Edition
Todays E paper
Ads by Google
Sunday 01 Mar 2026 11.54 AM

വീട്ടമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവം; അയല്‍വാസി പിടിയില്‍

വടകര: വീട്ടമ്മയെ വെട്ടിപ്പരിക്കേല്‍പിച്ച സംഭവത്തില്‍ അയല്‍വാസിയെ പോലീസ്‌റ്റ് അറസ്‌റ്റ് ചെയ്‌തു. അറക്കല്‍ മാളിയേക്കല്‍ പറമ്പില്‍ പുഷ്‌പയെ (73) വെട്ടിപരിക്കേല്‍പ്പിച്ചെന്ന കേസില്‍ അറക്കല്‍ മാളിയേക്കല്‍ പറമ്പില്‍ ശ്രീജിത്തിനെ (43) യാണ്‌ ചോമ്പാല പോലീസ്‌ പിടികൂടിയത്‌.
വെള്ളിയാഴ്‌ച രാത്രിയാണ്‌ സംഭവം. തലയ്‌ക്ക് ആഴത്തില്‍ മുറിവുണ്ട്‌. കഴുത്തിന്‌ പിന്നിലും കൈയ്ിയലും വെട്ടേറ്റ ഇവരെ വടകര സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌ഥലത്തെത്തിയ പോലീസ്‌ പ്രതിയെ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. നിരന്തരം അസഭ്യം പറയുന്നത്‌ ചോദ്യം ചെയ്‌തതിലുള്ള വൈരാഗ്യമാണ്‌ അക്രമത്തിന്‌ കാരണമെന്ന്‌ പറയുന്നു. വധശ്രമത്തിനാണ്‌ കേസെടുത്തത്‌.

Ads by Google
Advertisement
Sunday 01 Mar 2026 11.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW