Thursday, March 12, 2026 Last Updated 17 Min 6 Sec ago English Edition
Todays E paper
Ads by Google
Sunday 01 Mar 2026 11.53 AM

അന്ധകാരനഴി പൊഴിച്ചാല്‍ നവീകരണ പദ്ധതിക്ക്‌ തുടക്കം

uploads/news/2026/03/827860/3.jpg

ചേര്‍ത്തല: അന്ധകാരനഴി തെക്കെ പൊഴിച്ചാല്‍ ആഴംകൂട്ടി നവീകരിക്കുന്ന പദ്ധതിക്ക്‌ തുടക്കമായി. സംസ്‌ഥാന ബജറ്റില്‍ അനുവദിച്ച 2.5 കോടി രൂപ ഉപയോഗിച്ചാണ്‌ പൊഴിച്ചാല്‍ നവീകരിക്കുന്നത്‌. പൊഴിച്ചാല്‍ മണലും എക്കലും അടിഞ്ഞ്‌ ഒഴുക്ക്‌ തടസപ്പെട്ടതിനാല്‍ പട്ടണക്കാട്‌, കടക്കരപ്പള്ളി പഞ്ചായത്തുകളില്‍ വെള്ളക്കെട്ട്‌ കാരണമാകുന്നുണ്ട്‌. പ്രദേശത്ത്‌ ജലജന്യ രോഗങ്ങളും വ്യാപകമാണ്‌. ഇതിന്‌
പരിഹാരമായി തെക്കെ സ്‌പില്‍വേയുടെ തെക്കേ ഭാഗത്തേക്ക്‌ മുന്നു കിലോമീറ്റര്‍ ദൂരത്തില്‍ ആഴം കൂട്ടി 234 മീറ്റര്‍ നീളത്തില്‍ കല്‍ക്കട്ട്‌ നിര്‍മിക്കുകയും 100 മീറ്റര്‍ നിലവിലുള്ള കല്‍ക്കെട്ടിന്റെ ഉയരം വര്‍ധിപ്പിക്കുകയും ചെയ്യുന്നതാണ്‌ പദ്ധതി. ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കും.
മന്ത്രി പി. പ്രസാദ്‌ ഉദ്‌ഘാടനം ചെയ്‌തു. പട്ടണക്കാട്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ മമത ബി. സിങ്‌ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ കെ.ജി. ഹെന്‍ട്രി, സി.ബി മോഹന്‍ദാസ്‌, പഞ്ചായത്ത്‌ അംഗങ്ങളായ വിക്‌ടര്‍ ജോസ്‌, ബീന ലാലന്‍, ബിന്ദു അശോകന്‍, സി.കെ മോഹനന്‍, ടി. കെ. രാമനാഥന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Sunday 01 Mar 2026 11.53 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW