Friday, March 13, 2026 Last Updated 0 Min 3 Sec ago English Edition
Todays E paper
Ads by Google
Sunday 01 Mar 2026 11.53 AM

മെഡിക്കല്‍ കോളജാശുപത്രി: പ്രധാന കവാടത്തിന്റെ ശോച്യാവസ്‌ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌ സമരം

uploads/news/2026/03/827859/2.jpg

അമ്പലപ്പുഴ: മെഡിക്കല്‍ കോളജാശുപത്രിയിലേക്കുള്ള തകര്‍ന്നുകിടക്കുന്ന പ്രധാന കവാടം ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട്‌ ജനപ്രതിനിധിയുടെ ഏക ദിന നിരാഹാര സമരം. ജില്ലാ പഞ്ചായത്തംഗം എ.ആര്‍.കണ്ണനാണ്‌ ആശുപത്രി പ്രധാന കവാടത്തിന്‌ മുന്നില്‍ നിരാഹാര സമരം നടത്തിയത്‌.
ആശുപത്രിയിലേക്കുള്ള റോഡ്‌ ദേശീയപാത മുതല്‍ ആശുപത്രി വരെ തകര്‍ന്ന്‌ കിടക്കാന്‍ തുടങ്ങിയിട്ട്‌ ഏറെക്കാലമായി.
കെ.എസ്‌.ആര്‍.ടി.സി ബസുകളടക്കം നൂറുകണക്കിന്‌ വാഹനങ്ങളും ആയിരക്കണക്കിന്‌ യാത്രക്കാരുമാണ്‌ ഇതിലൂടെ ദിവസവും യാത്ര ചെയ്യുന്നത്‌.
ജില്ലാ പഞ്ചായത്ത്‌ അംഗമായി ചുമതലയേറ്റശേഷം എ.ആര്‍. കണ്ണന്‍ ആശുപത്രിയിലേക്കുള്ള റോഡ്‌ തകര്‍ച്ച സംബന്ധിച്ച്‌ എച്ച്‌.ഡി.എസ്‌ ചെയര്‍മാന്‍ കൂടിയായ കലക്‌ടര്‍ക്കും പൊതുമരാമത്ത്‌ വകുപ്പിനും നിവേദനം നല്‍കിയിരുന്നു. മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതിന്‌ പരിഹാരം കാണാതെ വന്നതോടെയാണ്‌ എ.ആര്‍.കണ്ണന്‍ പ്രധാന കവാടത്തിന്‌ മുന്നില്‍ നിരാഹാരമിരുന്നത്‌. കെ.പി.സി.സി വൈസ്‌ പ്രസിഡന്റ്‌ അഡ്വ: എം.ലിജു സമരം ഉദ്‌ഘാടനം ചെയ്‌തു.

Ads by Google
Advertisement
Sunday 01 Mar 2026 11.53 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW