Friday, March 13, 2026 Last Updated 1 Min 34 Sec ago English Edition
Todays E paper
Ads by Google
Sunday 01 Mar 2026 11.53 AM

ഒറ്റക്കെട്ടായി നിന്നാല്‍ വിജയം ഉറപ്പ്‌: രേമശ്‌ ചെന്നിത്തല

uploads/news/2026/03/827858/1.jpg

ചേര്‍ത്തല: ഒറ്റക്കെട്ടായി നിന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയം നേടാനാകു മെന്നും കോണ്‍ഗ്രസ്‌ പ്രവര്‍ത്തക സമിതിയംഗം രമേശ്‌ ചെന്നിത്തല. കോണ്‍ഗ്രസ്‌ ഐ.എന്‍.ടി.യു.സി നേതാവായിരുന്നു കെ.എന്‍. സെയ്‌തു മുഹമ്മദ്‌ അനുസ്‌മരണ സമ്മേളനവും യു.ഡി.എഫ്‌. ജനപ്രതിനിധികളെ ആദരിക്കലും ഉദ്‌ഘാടനം ചെയ്യുകയാ യിരുന്നു അദ്ദേഹം.
മത്സരിക്കുന്ന നേതാവിനോടുള്ള കണക്കുതീര്‍ക്കാന്‍ കിട്ടുന്ന അവസരമായി തെരഞ്ഞെടുപ്പിനെ കാണുന്ന പതിവുകള്‍ ഒഴിവാക്കണം. സ്വന്തം സ്‌ഥാനാര്‍ഥിയെ തോല്‍പ്പിക്കാനിറങ്ങുന്ന സാഹചര്യമാണ്‌ സംസ്‌ഥാനത്തു പലസ്‌ഥലങ്ങളിലുമുള്ളത്‌. കോണ്‍ഗ്രസുകാരനെ ശത്രുവായി കാണുന്ന സ്‌ഥിതി ഒഴിവാക്കണം. സംസ്‌ഥാനത്തു പത്തു വര്‍ഷമായി നടക്കുന്ന അഴിമതി ഭരണം അവസാനിപ്പിക്കാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും ജനങ്ങളുടെ ആഗ്രഹത്തിനനുസരിച്ചു പ്രവര്‍ത്തിക്കാന്‍ നമ്മള്‍ തയാറാകണം. ജനങ്ങ ളുമായി നിരന്തരം ബന്ധപെടുന്ന പ്രാദേശിക നേതാക്കളാണ്‌ കോണ്‍ഗ്രസിന്റെ കരുത്തെന്നും അദ്ദേഹം പറഞ്ഞു.
കെ.എന്‍. സെയ്‌തുമുഹമ്മദ്‌ മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റി ചെയര്‍മാന്‍ അഡ്വ. കെ.ജെ. സണ്ണി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി വൈസ്‌ പ്രസിഡന്റ്‌ എ.എ. ഷുക്കൂര്‍ ജനപ്രതിനിധികളെ ആദരിച്ചു. സൊസൈറ്റി ട്രഷറര്‍ കെ.എം ഹബീബ്‌ റിപ്പോര്‍ട്ടവതരിപ്പിച്ചു. സെക്രട്ടറി ടി.ഡി. രാജന്‍, സി.കെ. ഷാജിമോഹന്‍, എസ്‌. ശരത്‌, സി.ഡി. ശങ്കര്‍, പി.ടി. രാധാകൃഷ്‌ണന്‍, കെ.സി. ആന്റണി, ടി.എസ്‌. രഘുവരന്‍, ജി. സോമകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Sunday 01 Mar 2026 11.53 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW