Thursday, March 12, 2026 Last Updated 16 Min 12 Sec ago English Edition
Todays E paper
Ads by Google
Sunday 01 Mar 2026 11.53 AM

ദേവകി കൃഷ്‌ണന്‍ അനുസ്‌മരണം

uploads/news/2026/03/827857/4.jpg

ചേര്‍ത്തല: കോണ്‍ഗ്രസ്‌ നേതാവും മുന്‍ കേന്ദ്രമന്ത്രി വയലാര്‍ രവിയുടെമാതാവുമായ ദേവകി കൃഷ്‌ണന്റെ 43-ാമത്‌ ചരമവാര്‍ഷികം ആചരിച്ചു. സ്‌മൃതി മണ്ഡപത്തില്‍ പുഷ്‌പാര്‍ച്ചനയും അനുസ്‌മരണ സമ്മേളനവും നടത്തി. കെ.പി.സി.സി വൈസ്‌ പ്രസിഡന്റ്‌ എ.എ ഷുക്കൂര്‍ അനുസ്‌മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. ദിനാ ചരണ കമ്മറ്റി ചെയര്‍മാന്‍ കെ.ആര്‍. രാജേന്ദ്ര പ്രസാദ്‌ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ്‌ ജില്ലാ ചെയര്‍മാന്‍ സി.കെ. ഷാജി മോഹന്‍, കെ.പി.സി.സി സെക്രട്ടറി എസ്‌. ശരത്‌, കോണ്‍ഗ്രസ്‌ വയലാര്‍ ബ്ലോക്ക്‌ പ്രസിഡന്റ്‌ ടി.എസ്‌ രഘുവരന്‍, വി.എന്‍ അജയന്‍, ടി.എസ്‌ ബാഹുലേയന്‍ അഡ്വ. ടി.എച്ച്‌ സലാം, ആര്‍. ശശിധരന്‍,. കെ.സി ആന്റണി, പി.ടി രാധാകൃഷ്‌ണന്‍, കെ.എസ്‌. അഷറഫ്‌, ഉഷാ സദാനന്ദന്‍, അഡ്വ. എന്‍.പി. വിമല്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.
പുഷ്‌പാര്‍ച്ചനയ്‌ക്ക് വയലാര്‍ രവിയുടെ മകന്‍ അഡ്വ. രവി കൃഷ്‌ണ, അഡ്വ. കെ.ജെ. സണ്ണി, അഡ്വ. സി. ഡി. ശങ്കര്‍, പി. ഉണ്ണികൃഷ്‌ണന്‍, സജി കുര്യാക്കോസ്‌, സിന്ധു വാവക്കാട്‌, എ.പി. ലാലന്‍, റാണി ജോര്‍ജ്‌, ടി.ടി. വിക്രമന്‍, എ.കെ. ഷെറീഫ്‌, ഡോ ബേബി കമലം, ടി.ഡി. രാജന്‍, കെ.പുരുഷന്‍, പി. വിനോദ്‌, പി.എസ്‌. മുരളീധരന്‍, ജെയിംസ്‌ തുരുത്തേല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Ads by Google
Advertisement
Sunday 01 Mar 2026 11.53 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW