-->
ചേര്‍ത്തല: തര്‍ക്കത്തെ തുടര്‍ന്ന് മണവേലിയില്‍ യുവാവിനു കുത്തേറ്റ സംഭവത്തില്‍ പിടിയിലായ സഹോദരങ്ങള്‍ റിമാന്‍ഡില്‍. നഗരസഭ 17-ാം വാര്‍ഡില്‍ ഇരയന്നം വീട്ടില്‍ അഖില്‍ അജികുമാര്‍ (32), സഹോദരന്‍ അമല്‍ അജികുമാര്‍( 26) എന്നിവരെ യാണ് ചേര്‍ത്തല ജുഡീഷ്യല്‍ ഫസ്‌റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്‌തത്.
സംഭവത്തില്‍ ഇവരുടെ പിതാവ് അജി കുമാറിനെതിരെയും സഹായിയായ ഗോപ കുമാറി (26)നെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ഗോപകുമാര്‍ കസ്‌റ്റഡിയിലായതായാണ് വിവരം. വീട് പണിക്കായി ടോറസ് ലോറിയില്‍ നിര്‍മാണ സാമഗ്രികള്‍ എത്തിക്കു ന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് മണവേലി കുന്നത്തറ മനു പ്രസാദ് (37) നാണ് വ്യാഴാഴ്‌ച രാത്രി 10.30 ഓടെ കുത്തേറ്റത്. ഇടതുനെഞ്ചില്‍ വാരിയെല്ലിനാണ് കുത്തേറ്റത്.
മനു പ്രസാദ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വീടു പണിയുന്ന സ്‌ഥല ത്തേക്ക് ടോറസ് ലോറിയില്‍ നിര്‍മാണ സാമഗ്രികള്‍ എത്തിക്കുന്നതിനെ പ്രദേശവാസികള്‍ എതിര്‍ത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് മനുവിന് നേരെ അക്രമമുണ്ടായതെന്ന് പോലീസ് പറഞ്ഞു.