-->
കുട്ടനാട്: നിയോജക മണ്ഡലത്തിലെ 1608 കോടി രൂപയുടെ പദ്ധതികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മാര്‍ച്ച് ഏഴിന് ഉദ്‌ഘാടനം ചെയ്യും.
സംസ്‌ഥാന സര്‍ക്കാരിന്റെ സ്വപ്‌നപദ്ധതിയായ എ.സി. റോഡ് (740കോടി), വിനോദസഞ്ചാരത്തിന് മുതല്‍ക്കൂട്ടാവുന്ന പടഹാരം പാലം (57.83 കോടി) എന്നിവയാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉദ്‌ഘാടനം ചെയ്യുന്ന പദ്ധതികള്‍. കുട്ടനാട് കുടിവെള്ള പദ്ധതി (615 കോടി), വീയപുരം - മുളയ്‌ക്കാംതുരുത്തി റോഡ് (132 കോടി) എന്നിവയുടെ പണി നടന്നുകൊണ്ടിരിക്കുന്നു. കാവാലം പാലത്തിന്റെ നിര്‍മാണ ഉദ്‌ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. 63 കോടി രൂപയാണ് നിര്‍മ്മാണ ചെലവ്. വിവിധ പദ്ധതികളുടെ ഉദ്‌ഘാടനത്തിന്റെ ഭാഗമായി സംഘാടകസമിതി രൂപവത്‌കരിച്ചു.
മന്ത്രിമാരായ പി. പ്രസാദ്, സജി ചെറിയാന്‍ എന്നിവര്‍ രക്ഷാധികാരിമാരും തോമസ് കെ. തോമസ് എം.എല്‍.എ ചെയര്‍മാനായും ആണ് സംഘാടകസമിതി രൂപവത്‌കരിച്ചത്. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന ഉദയകുമാര്‍, കാവാലം പഞ്ചായത്ത് പ്രസിഡന്റ് ജോജോ, പുളിങ്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ഔസേപ്പച്ചന്‍ വെമ്പാടന്തറ, വെളിയനാട് പഞ്ചായത്ത് പ്രസിഡന്റ് വി.എം. ഷൈന്‍, ജില്ലാ കലക്‌ടര്‍ അലക്‌സ് വര്‍ ഗീസ്, ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രന്‍, മുന്‍ എം.എല്‍.എമാരായ സി.കെ. സദാശിവന്‍ കെ.കെ. ഷാജു, തഹസില്‍ദാര്‍ പ്രീത പ്രതാപന്‍ എന്നിവര്‍ പ്രസംഗിച്ചു.