Wednesday, March 11, 2026 Last Updated 58 Min 41 Sec ago English Edition
Todays E paper
Ads by Google
Saturday 28 Feb 2026 05.03 AM

പന്തളം ഫെസ്‌റ്റിന്‌ തുടക്കം

uploads/news/2026/02/827678/4.jpg

പന്തളം: കൃഷി വകുപ്പ്‌ , ആത്മ, സംസ്‌ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍, നബാര്‍ഡ്‌, യൂണിയന്‍ ബാങ്ക്‌ എന്നിവയുടെ ആഭിമുഖ്യത്തില്‍ പന്തളം കരിമ്പ്‌ വിത്തുല്‍പാദനകേന്ദ്രത്തില്‍ പന്തളം ഫെസ്‌റ്റ് ആരംഭിച്ചു. നിയമസഭാ ഡെപ്യൂട്ടി സ്‌പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്‌ഘാടനം ചെയ്‌തു. പന്തളം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വിനീത അനില്‍ അധ്യക്ഷയായി. മുതിര്‍ന്ന കര്‍ഷകന്‍ വി സഹദേവന്‍, മുന്‍ ഫാം ഉദ്യോഗസ്‌ഥര്‍, പന്തളം ഫാം തൊഴിലാളികള്‍, മികച്ച കര്‍ഷകര്‍ എന്നിവരെ ആദരിച്ചു. കാര്‍ഷിക മേഖലയിലെ വിവിധ ഉല്‍പന്നങ്ങളുടെ പ്രദര്‍ശനം, വിപണനം, ടെക്‌ ഫെസ്‌റ്റ്, കിസാന്‍ മേള, സെമിനാറുകള്‍, കലാസന്ധ്യ, കുടുംബ സംഗമം എന്നിവ ഫെസ്‌റ്റിനോടനുബന്ധിച്ച്‌ നടക്കും.
മുതലമട മാമ്പഴം, വിവിധയിനം ചക്ക, വിദേശയിനം ഫലവര്‍ഗങ്ങള്‍, നടീല്‍ വസ്‌തുക്കള്‍, മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ കേരളഗ്രോ ബ്രാന്‍ഡ്‌ ഉല്‍പന്നങ്ങള്‍ എന്നിവയുടെ പ്രദര്‍ശവും വിപണനവും, മണ്ണ്‌ പരിശോധന സൗകര്യം, വിവിധ യന്ത്രാപകരണങ്ങളുടെ പ്രദര്‍ശനം, ഹൈഡ്രോപോണിക്‌സ്, കൃത്യത കൃഷി, ഡ്രോണ്‍ തുടങ്ങിയ സാങ്കേതിക വിദ്യകളെ പരിചയപ്പെടുത്തല്‍, പ്ലാന്റ്‌ ഹെല്‍ത്ത്‌ ക്ലിനിക്ക്‌ എന്നിവയുണ്ടാകും.
കൃഷി അഡിഷണല്‍ ഡയറക്‌ടര്‍ തോമസ്‌ സാമുവല്‍, പത്തനംതിട്ട പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ഷേര്‍ളി സഖറിയാസ്‌, ആത്മ പ്രോജക്‌ട് ഡയറക്‌ടര്‍ സി .ഗിരിജ, യൂണിയന്‍ ബാങ്ക്‌ മാനേജര്‍ ഡി. ഡിബിന്‍ കുമാര്‍, പത്തനംതിട്ട നബാര്‍ഡ്‌ ഡി.ഡി.എം വിഷ്‌ണു എച്ച്‌ ദാസ്‌, പന്തളം ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ സോഫിയ രാജന്‍, പന്തളം നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ കെ. മണിക്കുട്ടന്‍, വികസന സ്‌റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം. സാബിന ബീവി, കൃഷി ഡെപ്യൂട്ടി ഡയറക്‌ടര്‍മാരയ അനീന സൂസന്‍ സക്കറിയ, ജാനറ്റ്‌ ഡാനിയല്‍, എസ്‌ .പുഷ്‌പ, പന്തളം ഫാം ഓഫീസര്‍ എസ്‌. കവിത, സന്ദീപ്‌ വി. കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Saturday 28 Feb 2026 05.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW