Wednesday, March 11, 2026 Last Updated 55 Min 22 Sec ago English Edition
Todays E paper
Ads by Google
Saturday 28 Feb 2026 05.03 AM

ആരോഗ്യമന്ത്രിക്കുനേരേയുണ്ടായ ആക്രമണകഥ ശ്രദ്ധതിരിക്കാന്‍: വി.ഡി. സതീശന്‍

uploads/news/2026/02/827677/3.jpg

അടൂര്‍: ആരോഗ്യമേഖലയില്‍ ഉണ്ടായ പ്രശ്‌നക്കള്‍ക്ക്‌ പരിഹാരം കാണാന്‍ ശ്രമിക്കാതെ അതില്‍നിന്നും ശ്രദ്ധ തിരിച്ച്‌ വിടാന്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ്‌ മന്ത്രിക്ക്‌ നേരെ ഉണ്ടായആക്രമണ കഥയെന്ന്‌ വി.ഡി സതീശന്‍. അടൂരില്‍ മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ആരോഗ്യ മന്ത്രി ജനങ്ങള്‍ക്ക്‌ മുന്നില്‍ ഒരു അപഹാസ്യകഥാപാത്രമായി മാറി. നടക്കാത്ത ആക്രമണത്തിന്റെ പേരില്‍ കലാപത്തിന്‌ ആഹ്വാനം ചെയ്യുകയാണ്‌. പച്ചക്കള്ളം പ്രച രിപ്പിച്ച്‌ കേരളത്തിന്റെ ഒരു മന്ത്രി നുണ പറഞ്ഞ്‌ വ്യാപകമായി കേരളത്തില്‍ മുഴുവന്‍ അക്രമം ഉണ്ടാക്കുകയാണ്‌. ഇതിനുള്ള തിരിച്ചടി ജനങ്ങള്‍ ഈ തിരഞ്ഞെടുപ്പ്‌ കാലത്ത്‌ നല്‌കും. കെ.എസ്‌.യു. പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന്‌ എടുത്തിരിക്കുന്ന കേസ്‌ പിന്‍വലിക്കണം അല്ലെങ്കില്‍ രാഷ്‌ട്രീയപരമായും നിയമപരമായും നേരിടും. അതിശക്‌തമായി ഇതിനെ പ്രതിരോധിക്കും. ആര്‍.പി. എഫിന്റെ ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഒരുതരത്തിലുമുള്ള ആക്രമണം ഉണ്ടായില്ല എന്നതാണ്‌ കാണാനാകുന്നത്‌. ഒന്നാമത്തെ ഫ്‌ളാറ്റ്‌ഫോമില്‍ വച്ച്‌ ഇല്ലാത്ത കുഴപ്പം മൂന്നാമത്തെ ഫ്‌ളാറ്റ്‌ ഫോമില്‍ വച്ച്‌ അഭിനയിച്ച്‌ കാണിച്ചതാണെന്ന്‌ കേരളം മുഴുവന്‍ ബോധ്യമായി. പുതുയുഗ യാത്രയില്‍ സാധാരണക്കാരുമായും പ്രയാസം അനുഭ വിക്കുന്നവരുമായും ഒക്കെയാണ്‌ ചര്‍ച്ച ചെയ്യുന്നത്‌. ശബരിമല അവിശ്വാസികളുടെ കേന്ദ്രമായി മാറി . പടിപൂജ മറിച്ചുവിറ്റു എന്ന വാര്‍ത്ത വരുന്നു.

'ചെങ്ങറ ഭൂസമരത്തിന്‌ ശാശ്വത പരിഹാരമുണ്ടാക്കും'

കോന്നി : യു.ഡി.എഫ്‌. ഭരണമെത്തുമ്പോള്‍ 19 വര്‍ഷമായി നടക്കുന്ന ചെങ്ങറ ഭൂ സമരത്തിന്‌ ശാശ്വത പരിഹാരമുണ്ടാക്കും. കാലികമായ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട്‌ ഭൂപരിഷ്‌കരണ നിയമം അവതരിപ്പിക്കും.
വിദ്യാഭ്യാസ രംഗത്ത്‌ വന്‍ മാറ്റത്തിനു വഴിയൊരുക്കുമെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.ഡി സതീശന്‍. നമ്മുടെ കുട്ടികള്‍ വിദേശ രാജ്യങ്ങളില്‍ പഠിക്കുന്ന കോഴ്‌സുകള്‍ സംസ്‌ഥാനത്തെ സര്‍വകലാശാലകളില്‍ തുടങ്ങും.
മാറുന്ന തൊഴില്‍ സ്വഭാവത്തിനനുസരിച്ചുള്ള കോഴ്‌സുകള്‍ രൂപപ്പെടുത്തും. ഉന്നത വിദ്യാഭ്യാസ രംഗം ഉടച്ചു വാര്‍ക്കുന്നതിനുള്ള പദ്ധതി യു.ഡി.എഫ്‌ തയ്യാറാക്കിയിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ്‌ പറഞ്ഞു.പുതുയുഗ യാത്ര യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.പാര്‍ശ്വവത്‌കരിക്കപ്പെട്ട ജന വിഭാഗങ്ങളെ ചേര്‍ത്തുപിടിക്കുന്നതാകും യു.ഡി.എഫ്‌ സര്‍ക്കാര്‍. സ്വകാര്യ മേഖലയില്‍ ഉള്‍പ്പെടെ പണിയെടുക്കുന്ന തൊഴിലാളികള്‍, കലാ-സാംസ്‌കാരിക, സാഹിത്യ പ്രവര്‍ത്തകര്‍, കൃഷിക്കാര്‍ തുടങ്ങി വിവിധ വിഭാഗങ്ങളില്‍പ്പെട്ട ഇരുന്നൂറിലധികം പേരുമായി പ്രതിപക്ഷ നേതാവ്‌ ആശയവിനിമയം നടത്തി.സ്വന്തം കരള്‍ പകുത്തു നല്‍കിയിട്ടും അച്‌ഛനെ നഷ്‌ടപ്പെട്ട അനിതാ പ്രദീപിന്റെയും സഹോദരന്റെയും മുടങ്ങിപ്പോയ പഠനം പൂര്‍ത്തിയാക്കാന്‍ സഹായിക്കുമെന്നും സതീശന്‍ ഉറപ്പ്‌ നല്‍കി.

ജോബ്‌ വാച്ച്‌ ടവര്‍ രൂപീകരിക്കും

അടൂര്‍: ഏറ്റവും കൂടുതല്‍ കുട്ടികള്‍ പുറത്ത്‌ പോയി പഠിക്കുന്ന ജില്ലയാണ്‌ പത്തനംതിട്ട. അവര്‍ പോകുന്ന യൂണിവേഴ്‌സിറ്റികളിലെ പ്രോഗ്രാം ഇവിടെ ആരംഭിക്കാന്‍ നോക്കും.ജോബ്‌ വാച്ച്‌ ടവര്‍ രൂപീകരിക്കും. തൊഴിലുകളുടെ സ്വഭാവം മാറി വരുന്നതനുസരിച്ച്‌ കോഴ്‌സുകളില്‍ മാറ്റം വരണം. തൊഴില്‍ സംരംഭക പദ്ധതി യു.ഡി.എഫ്‌ അവതരിപ്പിക്കും. ഗൈഡന്‍സ്‌ കൊടുക്കാനുള്ള പ്രോജക്‌റ്റ് പ്രഖ്യാപിക്കുമെന്നും പ്രതിപക്ഷ നേതാവ്‌ വി.ഡി.സതീശന്‍ പറഞ്ഞു.പുതുയുഗത്തിനായി സംവദിക്കാം എന്ന പരിപാടിയില്‍ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു സതീശന്‍.

Ads by Google
Advertisement
Saturday 28 Feb 2026 05.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW