Wednesday, March 11, 2026 Last Updated 29 Min 16 Sec ago English Edition
Todays E paper
Ads by Google
Saturday 28 Feb 2026 05.03 AM

ശ്രീ വല്ലഭപുരിയെ വര്‍ണാഭമാക്കി സര്‍വകലാശാല കലോത്സവത്തിന്‌ തുടക്കം

uploads/news/2026/02/827675/1.jpg

സാംസ്‌കാരിക നഗരിയായ തിരുവല്ലയില്‍ ഒന്നര പതിറ്റാണ്ടിന്‌ ശേഷം എത്തുന്ന കലോത്സവം പ്രൗഢഗംഭീര സാംസ്‌കാരിക ഘോഷയാത്രയോടെ ആണ്‌ ആരംഭിച്ചത്‌. ദിവസേനെ കഥകളി കണ്ട്‌ ഉറങ്ങുന്ന ശ്രീ വല്ലഭന്റെ തട്ടകത്തില്‍ മഹാത്മാഗാന്ധി സര്‍വകലാശാല കലോത്സവം ഇണൈമൈ ആരവം ഉയര്‍ത്തിയപ്പോള്‍ അത്‌ പുതു തലമുറക്ക്‌ ആവേശമായി.മധ്യ തിരുവിതാംകൂറിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതി വിവിധ സ്‌കൂള്‍ വിദ്യാര്‍ത്ഥി കളും കലാരുപങ്ങളും നഗരം ചുറ്റി പബ്ലിക്‌ സേ്‌റ്റഡിയത്തില്‍ ഘോഷയാത്രയായി എത്തി... കാല്‍ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ്‌ സാംസ്‌കാരിക ഘോഷയാത്രയില്‍ അണിനിരന്നത്‌.
കുറ്റപ്പുഴ മാര്‍ത്തോമാ റസിഡന്‍ഷ്യല്‍ സെന്‍ട്രല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്ന്‌ ഘോഷയാത്ര ആരംഭിച്ചു. വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും തിരുവല്ലയിലെ കുടുംബശ്രീ പ്രവര്‍ത്തകരും വിവിധ സാമൂഹിക, സാംസ്‌കാരിക സാമുദായിക, രാഷ്‌ടീയ, കലാരംഗങ്ങളിലെ പ്രമുഖരും ജനപ്രതിനിധികളും അണിചേര്‍ന്നു. ആലപ്പുഴ പത്തനംതിട്ട കോട്ടയം ജില്ലകളിലെ 14 വിദ്യാഭ്യാസ സ്‌ഥാപനങ്ങളില്‍ നിന്നും സജീവ പങ്കാളിത്തം ഘോഷയാത്രയുടെ മാറ്റ്‌ കൂട്ടി.തുടര്‍ന്ന്‌ ഇന്നലെ ക്ലാസിക്കല്‍ ഡാന്‍സും കേരള നടനവും നടന്നു. ഇന്ന്‌ മുതല്‍ 9 വേദികളിലായി 91 ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും . മാര്‍ച്ച്‌ 5 ന്‌ സമാപിക്കും.

കലോത്സവങ്ങള്‍ക്ക്‌ കാലിക പ്രസക്‌തി: മന്ത്രി സജി ചെറിയാന്‍
തിരുവല്ല: കാല വര്‍ഗ വര്‍ണ വിത്യാസമില്ലാതെ കലോത്സവങ്ങള്‍ ഇന്നും പ്രസക്‌തമെന്ന്‌ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ .വ്യത്യസ്‌ഥങ്ങളായ ചിന്താധാരകളിലൂടെ കടന്നുവരുന്ന കുട്ടികള്‍ പരസ്‌പരം ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്‌ത് ലോകത്തിന്റെ ഭാവി കെട്ടിപ്പടുക്കുമ്പോള്‍ സംസ്‌കാരങ്ങള്‍ ഒത്തുചേരുന്ന വേദിയായി സര്‍വ്വകലാശാലാ കലോത്സവങ്ങള്‍ മാറുകയാണ്‌. സ്‌നേഹത്തിന്റെയും മാനവികതയുടെയും സന്ദേശവുമായി തിരുവല്ലയില്‍ ആരംഭിച്ച മഹാത്മാഗാന്ധി സര്‍വകലാശാല കലോത്സവത്തിന്റെ ഉദ്‌ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.വൈസ്‌ ചാന്‍സിലര്‍ മുതല്‍ തഴെ ജീവനക്കാര്‍ വരെ കലോത്സവങ്ങളെ വിജയിപ്പിക്കാന്‍ ആത്മാര്‍ത്ഥമായി പരിശ്രമിക്കേണ്ട സമയത്താണ്‌. അത്‌ തടയാന്‍ ശ്രമം നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഇടത്‌ വേദിയായി കലോത്സവ ഉദ്‌ഘാടനം

തിരുവല്ല: യുവ കലാമേളയ്‌ക്ക് തുടക്കം കുറിച്ച വേദിയില്‍ ഇടത്‌ നേതാക്കള്‍ മാത്രം.കലാ മാമാങ്കത്തിന്‌ തുടക്കം കുറിക്കുന്ന വേദിയില്‍ പ്രമുഖ കലാ സാഹിത്യ പ്രവര്‍ത്തകര്‍ ആരും തന്നെ ഉണ്ടായിരുന്നില്ല.എന്നാല്‍ എംജി.യൂണിവേഴ്‌സിറ്റി കലോത്സവം നിയന്ത്രിക്കാനും വേദിയിലും ബ്രാഞ്ച്‌ കമ്മറ്റി അംഗങ്ങള്‍ മുതല്‍ സംസ്‌ഥാന നേതാക്കള്‍ വരെ എത്തിയിരുന്നു.ഇവരുടെ കടന്നു കയറ്റം മൂലം സര്‍വ്വകലാ ശാല ഭാരവാഹികള്‍ക്ക്‌ പോലും പിന്നിലേക്ക്‌ മാറേണ്ടി വന്നു. തിരുവല്ലയിലെ പ്രൗരപ്രമുഖരെയും കലാകാരന്മാരെയും സമ്മേളന വേദിയില്‍ നിന്ന്‌ മാറ്റി നിര്‍ത്തി.
സമ്മേളനം പബ്ലിക്‌ സേ്‌റ്റഡിയത്തില്‍ ഉത്‌ഘാടനം ചെയ്‌ത മന്ത്രി സജി ചെറിയാന്‍ മുതല്‍ സര്‍വ്വകലാശാലാ യൂണിയന്‍ ഭാരവാഹികളും എല്ലാം സി.പി.എം കാര്‍ തന്നെ. മാത്യു ടി തോമസ്‌ എം.എല്‍. എ മുഖ്യ പ്രഭാഷകാനായി വേദിയില്‍ എത്തിയിരുന്നു.
ടി.കെ.സുധീഷ്‌കുമാര്‍
തിരുവല്ല

Ads by Google
Advertisement
Saturday 28 Feb 2026 05.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW