Friday, March 13, 2026 Last Updated 1 Min 8 Sec ago English Edition
Todays E paper
Ads by Google
Saturday 28 Feb 2026 05.02 AM

വടയാര്‍ ആറ്റുവേല: ചാടിന്റെ നവീകരണം ആരംഭിച്ചു

uploads/news/2026/02/827674/4.jpg

വൈക്കം: വടയാര്‍ ഇളങ്കാവ്‌ ദേവി ക്ഷേത്രത്തിലെ പ്രസിദ്ധമായ ആറ്റുവേല ചാടിന്റെ നവീകരണത്തിനു ഒരുക്കങ്ങള്‍ ആരംഭിച്ചു. ആറ്റുവേല ചാടിന്റെ ബലിക്കല്‍ പുരയുടെ നിര്‍മ്മാണത്തിനാവശ്യമായ തൂണിനുള്ള മരം ഇളകാവ്‌ ദേവി ക്ഷേത്രത്തില്‍ എത്തിച്ചു. തുറു വേലിക്കുന്ന്‌ ധ്രുവപുരം മഹാദേവ ക്ഷേത്രത്തില്‍ നിന്നും വിശ്വകര്‍മ്മ മഹാസഭ വടയാര്‍ ശാഖയുടെയും മഹിള സംഘത്തിന്റെയും നേതൃത്വത്തില്‍ താലപ്പൊലി, വാദ്യമേളങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ അലംകരിച്ച വാഹനത്തിലാണ്‌ വടയാര്‍ ഇളങ്കാവ്‌ ദേവി ക്ഷേത്രത്തിലെത്തിച്ചത്‌. ചടങ്ങിന്‌ വിശ്വകര്‍മ്മ മഹാസഭ വൈക്കം യൂണിയന്‍ പ്രസിഡണ്ട്‌ പി.ജി.ശിവദാസന്‍ ,എസ്‌.കൃഷ്‌ണന്‍ വടയാര്‍ ശാഖ പ്രസിഡണ്ട്‌ ഗോപാലകൃഷ്‌ണന്‍ , സെക്രട്ടറി എം.ജി.ജയപ്രകാശ്‌ ഖജാന്‍ജി നിഷാന്ത്‌, മഹിള സംഘം പ്രസിഡണ്ട്‌ രഞ്ചു സുധിഷ്‌ , സെക്രട്ടറി സിന്ധു ബിജു,ഖജാന്‍ജി ഇന്ദുലേഖ ജയ പ്രകാശ്‌ എന്നിവര്‍ നേതൃത്വം നല്‌കി.
ഏകദേശം 250 വര്‍ഷ പഴക്കമുള്ള ആറ്റുവേല ചാടിന്റെ ജീര്‍ണത പരിഹരിക്കണമെന്ന ദേവഹിതം അനുസരിച്ചാണ്‌ ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തില്‍ നവീകരണം നടത്തുന്നത്‌.ആദ്യ ഘട്ടമായി ചാടിന്റെ തട്ട്‌ നവികരിക്കും. ഘട്ടം ഘട്ടമായി ന വികരണം പൂര്‍ത്തിയാക്കും.
ചാടിന്റെ ബലിക്കല്‍ പുരയുടെ ഒരു തൂണിന്‌ ആവശ്യമായ തേക്ക്‌ മരം വടക്കുംകൂര്‍ കൊച്ചു നാട്ടുകോവിലകത്ത്‌ മനോഹ വര്‍മ്മയും തട്ട്‌ ഇടുന്നതിന്‌ പലകയ്‌ക്കായി മഞ്‌ജു ഭവനത്തില്‍ ശ്രീ മോനുമാണ്‌ സമര്‍പ്പിച്ചത്‌ ആചാരപ്രകാരം വെളിച്ചപ്പാട്‌ സോമന്‍ അടിയം ചാടിന്റെ തുണിന്‌ ആവശ്യമായ വൃക്ഷത്തില്‍ വാളു ഉപയോഗിച്ച കൊത്തിയ ശേഷമാണ്‌ മരം മുറിച്ചത്‌.
ചടങ്ങുകളില്‍ ആറ്റുവേല ചാട്‌ നിര്‍മ്മാത അവകാശികളായ പ്രസാദ്‌ വല്യാറമ്പത്‌ , അനില്‍ കുമാര്‍ വടയാര്‍, ബാബു കരക്കണ്ടത്തില്‍ അനില്‍ കടുക്കര, വടയാര്‍ ഇളങ്കാവ്‌ ഉപദേശക സമിതി പ്രസിഡണ്ട്‌ ആര്‍. പ്രദീപ്‌ കുമാര്‍ , സെക്രട്ടറി സിജിഷ്‌ സുരേന്ദ്രന്‍ , സബ്‌ ഗ്രൂപ്പ്‌ ഓഫിസര്‍ ആര്‍. ദീപു എന്നിവര്‍ നേതൃത്വം നല്‍കി.

Ads by Google
Advertisement
Saturday 28 Feb 2026 05.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW