Thursday, March 12, 2026 Last Updated 11 Min 30 Sec ago English Edition
Todays E paper
Ads by Google
Saturday 28 Feb 2026 05.02 AM

കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി അമ്മയും കുഞ്ഞും ബ്ലോക്ക്‌ നിര്‍മാണോദ്‌ഘാടനം നടത്തി

uploads/news/2026/02/827673/3.jpg

പൊന്‍കുന്നം: കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ അമ്മയും കുഞ്ഞും ബ്ലോക്കിന്റെ നിര്‍മ്മാണ ഉദ്‌ഘാടനവും ടി.എം.ടി മിഷ്യന്റെ പ്രവര്‍ത്തന ഉദ്‌ഘാടനവും ഗവ. ചീഫ്‌ വിപ്പ്‌ ഡോ. എന്‍. ജയരാജ്‌ നിര്‍വ്വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ.ജയാ ശ്രീധര്‍ അധ്യക്ഷത വഹിച്ചു.
ചിറക്കടവ്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.എന്‍.ഗിരീഷ്‌ കുമാര്‍ , ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ്‌പ്രസിഡന്റ്‌ അലക്‌സ് ടോം, സ്‌ഥിരം സമിതിയധ്യക്ഷന്മാരായ ജേക്കബ്‌ മാത്യ, മിനി സേതുനാഥ്‌, ബ്ലോക്ക്‌ പഞ്ചായത്തംഗങ്ങളായ വി പി റെജി ,ഫൈസല്‍ കാരമല, ജയശ്രീ വിജയകുമാര്‍, പഞ്ചായത്തംഗങ്ങളായ ആന്റണി മാര്‍ട്ടിന്‍, ഷാക്കി സജീവ്‌, സുബിതാ ബിനോയ്‌, കെ.കെ. സന്തോഷ്‌, പി.മോഹന്‍കുമാര്‍, എന്‍എച്ച്‌എം കണ്‍സള്‍ട്ടന്റ്‌ എന്‍ജിനീയര്‍ രഞ്‌ജിനി രാജ്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി ഭീമ ,രാഷ്ര്‌ടീയപാര്‍ട്ടി പ്രതിനിധികളായ വി.ജി.ലാല്‍ ,ഷാജി നല്ലേപറമ്പില്‍ ,പി.എ. താഹ, ഷമീര്‍ ഷാ, സി.വി. തോമസ്‌കുട്ടി, ടി.എച്ച്‌.റസാക്ക്‌, ജെയിംസ്‌പതിയില്‍, മുണ്ടക്കയം സോമന്‍, ബി.സുരേഷ്‌ കുമാര്‍ ,ശരത്ത്‌ മണിമല, ആശുപത്രി സൂപ്രണ്ട്‌ ഡോ. സാവന്‍ സാറാ മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.
സംസ്‌ഥാന സര്‍ക്കാര്‍ അനുവദിച്ച 6.16 കോടി രൂപ ഉപയോഗിച്ചാണ്‌അമ്മയും കുഞ്ഞും ബ്ലോക്കിന്റെ(എംസിഎച്ച്‌) നിര്‍മ്മാണം. ആധുനിക നിലവാരത്തിലുള്ള ലേബര്‍ റൂം, എമര്‍ജന്‍സി ഓപ്പറേഷന്‍ തീയേറ്റര്‍, കുട്ടിക്‌ളുടെ ഐസിയു തുടങ്ങിയ സൗകര്യങ്ങള്‍ ഇവിടെയുണ്ടാകും. മാതൃശിശു ആരോഗ്യത്തിനുള്ള പ്രത്യേക സൗകര്യങ്ങള്‍ ഈ പദ്ധതിയില്‍ ലഭ്യമാകും. സുരക്ഷിത അമ്മ, ആരോഗ്യമുള്ള കുഞ്ഞ്‌, ശക്‌തമായ കുടുംബം എന്നതാണ്‌ പദ്ധതിയുടെ ലക്ഷ്യമെന്നും അധികൃതര്‍ പറഞ്ഞു.കാത്ത്‌ ലാബിനോട്‌ ചേര്‍ന്നാണ്‌ ടി.എം.ടി മെഷീന്‍ സ്‌ഥാപിച്ചത്‌. സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാതെ പൊതുജനങ്ങള്‍ക്ക്‌ സൗജന്യ നിരക്കില്‍ ഇവിടെ ഹൃദയ പരിശോധന നടത്തുവാന്‍ സൗകര്യമുണ്ട്‌.

Ads by Google
Advertisement
Saturday 28 Feb 2026 05.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW