Thursday, March 12, 2026 Last Updated 14 Min 29 Sec ago English Edition
Todays E paper
Ads by Google
Saturday 28 Feb 2026 05.02 AM

കമാന്റോ പോത്ത്‌ ശ്രദ്ധയാകര്‍ഷിക്കുന്നു

uploads/news/2026/02/827672/2.jpg

രാമപുരം: സുഭിക്ഷ ഭക്ഷണം, സുരക്ഷിത ഭക്ഷണം, സംതൃപ്‌ത കര്‍ഷകര്‍ എന്ന സന്ദേശവുമായി പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി രാമപുരം സോണിന്റെയും ഇന്‍ഫാം പാലാ രൂപതയുടെയും ആഭിമുഖ്യത്തില്‍ രാമപുരം സെന്റ്‌. അഗസ്‌റ്റിന്‍സ്‌ ഫൊറോനാ പള്ളി മൈതാനിയില്‍ നടക്കുന്ന കാര്‍ഷിക മേളയില്‍ മൃഗസ്‌നേഹികള്‍ക്ക്‌ കൗതുകമുണര്‍ത്തി 2000 കിലോ തൂക്കം വരുന്ന കമാന്റോ എന്ന പോത്ത്‌. 2018 ല്‍ മീററ്റില്‍ നടന്ന കന്നുകാലി പ്രദര്‍ശനത്തിലെ ചാമ്പ്യനാണ്‌ കമാന്റോ.
വിവിധ സ്‌ഥലങ്ങളില്‍ നടന്ന 50 മത്സരങ്ങളില്‍ വിജയം നേടിയിട്ടുണ്ട്‌. ഹരിയാനയില്‍നിന്ന്‌ ഒന്നര വര്‍ഷം മുമ്പ്‌ കേരളത്തി ലേക്ക്‌ കൊണ്ടുവന്ന മുറ ഇനത്തില്‍ ഉള്‍പ്പെട്ട പോത്താണിത്‌.
തൃശ്ശൂര്‍ കോടാലി സ്വദേശി നജീബാണ്‌ ഉടമ. ഹരിയാനയിലെ സോനിപ്പത്തിലായിരുന്നു കമാന്റോയുടെ ജനനം. 5.9 അടി ഉയരവും 13 അടി നീളവുമുണ്ട്‌. തലയുയര്‍ത്തി നിന്നാല്‍ ഏഴടിയോളം പൊക്കവുമുണ്ട്‌. പറവൂര്‍ സ്വദേശി ബിനു ആണ്‌ ഹരിയാനയില്‍നിന്ന്‌ കേരളത്തിലെത്തിച്ചത്‌. ബിനുവിന്റെ കയ്യില്‍ നിന്നും പിന്നീട്‌ നജീബ്‌ വാങ്ങുകയായിരുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ പോത്താണിത്‌.

Ads by Google
Advertisement
Saturday 28 Feb 2026 05.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW