-->
പാലാ: കേരള സേ്‌റ്ററ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ളാലം ബ്ലോക്ക് വാര്‍ഷിക സമ്മേളനം പാലാ മില്‍ക്ക്‌ബാര്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു. ബ്ലോക്ക് പ്രസിഡന്റ് മാത്യു പഴയപറമ്പിലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം സംസ്‌ഥാന കമ്മിറ്റി അംഗം എം.എസ്. ചന്ദ്രന്‍ മാന്തോട്ടത്തില്‍ ഉദ്‌ഘാടനം ചെയ്‌തു.
ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.എസ്. രവീന്ദ്രന്‍ നായര്‍ മണ്‍ മറഞ്ഞ പെന്‍ഷന്‍ കുടുംബാംഗങ്ങളെ അനുസ്‌മരിച്ചു. ബ്ലോക്ക് സെക്രട്ടറി കെ.ജി. വിശ്വനാഥന്‍, ബ്ലോക്ക് ട്രഷറര്‍ പി.പി. ജനാര്‍ദ്ദന കൈമള്‍, കെ.എന്‍. വിജയകുമാര്‍ കണ്ടത്തില്‍, ബേബി തോമസ് പാമ്പാറ എന്നിവര്‍ പ്രസംഗിച്ചു. സര്‍ഗ്ഗ മാധുരി ജില്ല, ബ്ലോക്ക് തലങ്ങളില്‍ ജേതാക്കളായവര്‍ക്ക് ജില്ലാ ജോയിന്റ് സെക്രട്ടറി എ.കെ. അമ്മിണി കലയത്തോലില്‍ പാരിതോഷികങ്ങള്‍ നല്‍കി.
തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പിന് ജില്ലാ കമ്മിറ്റിയംഗം ജെയിംസ് മാത്യു വരണാധികാരി ആയിരുന്നു. പുതിയ ബ്ലോക്ക് പ്രസിഡണ്ടായി ബേബി ജോര്‍ജ് പാമ്പാറയെ തിരഞ്ഞെടുത്തു.